Malayalam
‘എന്റെ ഉറക്കം ഇല്ലാതായിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം’ മകള്‍ക്ക് ജന്മദിനാശംസകളുമായി ധ്യാന്‍ ശ്രീനിവാസന്
‘എന്റെ ഉറക്കം ഇല്ലാതായിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം’ മകള്‍ക്ക് ജന്മദിനാശംസകളുമായി ധ്യാന്‍ ശ്രീനിവാസന്
വളരെ കുറച്ച് ചിത്രങ്ങലിലൂടെ തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ധ്യാന്‍ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചി്ത്രങ്ങളുമെല്ലാം ആരാധകരുമാി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് ധ്യാന്‍. മകള്‍ക്ക് ജന്മദിന ആശംസകള്‍ നേരുകയാണ് താരം. ‘എന്റെ ഉറക്കം ഇല്ലാതായിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം, സന്തോഷകരമായ ജന്മദിന ആശംസകള്‍ ആരാധ്യ സൂസന് ധ്യാന്‍’ എന്നാണ് താരം എഴുതിയിരിക്കുന്നത്.
ഇതാദ്യമായിട്ടാണ് ധ്യാന്‍ മകളുടെ പേരും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നത്. താരത്തിന്റെ പോസ്റ്റിന് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മകള്‍ക്ക് പിറന്നാള്‍ ആശംസകളും അറിയിക്കുന്നുണ്ട്.
സഹോദരന് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന് അഭിനയ ലോകത്തിലേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ ധ്യാനിനായി.
അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം എന്നു തുടങ്ങിയ ചിത്രങ്ങള്‍ ധ്യാനിന്റേതായി ശ്രദ്ധക്കപ്പെട്ടവയാണ്. മാത്രമല്ല, 2019 ല്‍ നിവില്‍ പോളിയെ നായകനാക്കി ധ്യാന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നായിക ആയി എത്തിയത് നയന്‍താര ആയിരുന്നു.
