Malayalam
‘നവ്യയ്ക്ക് ഒരു ബലൂണ്‍ കൊടുത്ത പണി’; ബെറ്റില്‍ തോറ്റ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
‘നവ്യയ്ക്ക് ഒരു ബലൂണ്‍ കൊടുത്ത പണി’; ബെറ്റില്‍ തോറ്റ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് വന്ന നവ്യ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങള്‍ക്ക് എല്ലാം വലിയ പിന്തുണയാണ് ലഭിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. ഇതിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള താരം ബെറ്റില്‍ തോറ്റതിന്റെ ഒരു വീഡിയോ ആണഅ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
വീഡിയോയില്‍ ഹീലിയം ബലൂണ്‍ ഊതീ വീര്‍പ്പിക്കുകയും പിന്നീട് അതിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയുന്ന നവ്യയെ കാണാം. പിന്നീട് എന്താണ് സംസാരിക്കേണ്ടത് എന്ന് ചോദിക്കുന്നതോടെ ചുറ്റും ഒരു കൂട്ടച്ചിരി ഉയരുന്നു. ചിരിയടക്കാന്‍ പാടുപെടുന്ന നവ്യയെയും വീഡിയോയില്‍ കാണാം. അവസാനം സമ്മതിച്ചു എന്ന് വീഡിയോയില്‍ നവ്യ പറയുന്നുണ്ട്. ഹീലിയം ബലൂണിന് ശബ്ദം മാറ്റാനുളള കഴിവില്ലെന്ന് നവ്യ കൂടെയുളളവരോട് തര്‍ക്കിച്ചിരുന്നു. ഉണ്ടെന്ന് മറ്റുളളവരും പറഞ്ഞു. എന്നാല്‍ അതൊന്ന് പരീക്ഷിച്ച് കളയാമെന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ബലൂണ്‍ വീര്‍പ്പിച്ചത്. എന്നാല്‍ തര്‍ക്കത്തില്‍ നടി തോല്‍ക്കുകയായിരുന്നു. നസ്രിയയുടെ ശബ്ദം പോലെ തോന്നുന്നു എന്ന കമന്റുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
ലോക്ഡൗണ്‍ സമയത്തെല്ലാം നാട്ടില്‍ കുടുംബത്തിനൊപ്പമാണ് നവ്യ ചിലവഴിച്ചത്. അന്ന് മകന്‍ സായി കൃഷ്ണയ്‌ക്കൊപ്പമുളള
നവ്യയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സഹോദരന്റെ വിവാഹചിത്രങ്ങളും മകന്റെ പിറന്നാള്‍ ആഘോഷമാക്കിയതിന്റെ ചിത്രങ്ങളും നവ്യ പങ്ക് വെച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു നടി വിശേഷം പങ്ക്‌വെച്ചത്.
