Malayalam
ഒരു രാത്രിയ്ക്ക് എത്രയാ രൂപ? സൈബര്‍ ഞരമ്പനെ കണ്ടം വഴി ഓടിച്ച് നടി
ഒരു രാത്രിയ്ക്ക് എത്രയാ രൂപ? സൈബര്‍ ഞരമ്പനെ കണ്ടം വഴി ഓടിച്ച് നടി
സോഷ്യല്‍ മീഡിയയിലെ സ്ഥിരം കാഴ്ചയാണ് നടിമാര്‍ക്ക് നേരെയുള്ള സൈബര്‍ അക്രമണം. നടികള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാത്തിനും അശ്ലീലതയോടും അശ്ലീലം നിറഞ്ഞ ചോദ്യങ്ങളുമായി കുറച്ചധികം പേര്‍ തന്നെ നോക്കിയിരിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മലയാളത്തിലെ മുന്‍നിര നായികമാരടക്കം തുറന്ന് പറഞ്ഞിട്ടുമുണ്ട്. ചിലര്‍ അത് തുറന്ന് പറയുമ്പോള്‍ മറ്റ് ചിലരത് കാര്യമാക്കാറില്ല. ചിലരാകട്ടെ ചുട്ട മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ സീരിയല്‍ താരം നീലിമ റാണിയുടെ ഇത്തരത്തിലുള്ള ഒരു അനുഭവം ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടി. ചോദ്യോത്തരങ്ങള്‍ക്കിടയില്‍ ഒരാള്‍ നടിയോട് ‘നിങ്ങള്‍ക്ക് ഒരു രാത്രിയ്ക്ക് എത്ര രൂപ വേണം’ എന്നാണ് ചോദിച്ചത്. അധികം വൈകാതെ തന്നെ ഇതിനുള്ള മറുപടിയും നടി തന്നെ നല്‍കി. ‘ദയവ് ചെയ്ത് നിങ്ങളില്‍ നിന്നും ഞാനല്‍പ്പം മാന്യത പ്രതീക്ഷിക്കുന്ന സഹോദരാ… ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്’ എന്നുമായിരുന്നു നീലിമയുടെ മറുപടി. നടിയുടെ വാക്കുകള്‍ക്ക് വലിയ കൈയടിയാണ് ലഭിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടി ഇങ്ങനെ പോരെന്നും ഇത്രയും മര്യാദയ്ക്ക് മറുപടി കൊടുക്കേണ്ടെന്നുമൊക്കെയാണ് കൂടുതല്‍ പേരും നടിയോട് പറയുന്നത്.
തമിഴ് സീരിയലുകളിലും സിനിമകളിലും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നീലിമ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെയാണ് നീലിമ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. കോലങ്ങള്‍, വാണി റാണി തുടങ്ങി നിരവധി സീരിയലുകളില്‍ നീലിമ അഭിനയിച്ചിട്ടുണ്ട്. നിലവില്‍ സീ തമിഴ് ചാനലിലെ എന്‍ട്രെന്‍ട്രും പുണ്ണഗയ് എന്ന സീരിയലിലൂടെ നിര്‍മാണത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ് നീലിമ. മൊഴി, നാന്‍ മഹാന്‍ അല്ല, ദം, സന്തോഷ് സുബ്രഹ്മണ്യം, തുടങ്ങി വിവിധ സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ നടി അഭിനയിച്ചിട്ടുണ്ട്. വിശാല്‍ നായകനാവുന്ന ചക്ര എന്ന ചിത്രമാണ് നീലിമയുടേതായി വരാനിരിക്കുന്നത്.
നിരവധി സിനിമകളിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ എസ്തര്‍ അനിലിനു നേരെയും അശ്ലീല രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നത് ഈ അടുത്തായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. എസ്തറിന്റെ ഫോട്ടോകള്‍ക്ക് നിരവധി മോശം കമന്റുകളാണ് വന്നുകൊണ്ടിരുന്നത്. നിരവധി അശ്ലീല പരാമര്‍ശങ്ങളും ഭീഷണിയും ഉയര്‍ന്നുവന്നിരുന്നു. എസ്തറിന്റെ ഉടുപ്പിന്റെ നീളത്തെ കുറിച്ചും, ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങാന്‍ അനുവദിക്കുന്ന മാതാപിതാക്കളെ കുറ്റപ്പെടുത്തിയും ആയിരുന്നു കൂടുതല്‍ പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്. യുവതാരം അനശ്വര രാജിനെതിരെയും സമാന രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെ അനശ്വരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു തന്റെ ചിത്രം പങ്കുവെച്ച് എസ്തറും രംഗത്തെത്തിയത്. അതിനുപിന്നാലെ ആക്രമണങ്ങളുടെ തോത് കൂടുകയായിരുന്നു.
