News
ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് കമല്‍ ഹസന്റെ മകള്‍ അക്ഷര ഹസന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് കമല്‍ ഹസന്റെ മകള്‍ അക്ഷര ഹസന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസം എന്നാണ് കമല്‍ ഹസന്‍ അറിയപ്പെടുന്നത്. താരത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളോടും ഒരു പ്രത്യേക ഇഷ്ടമാണ് ആരാധകര്‍ക്ക്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കമല്‍ഹസന്റെ ഇളയ മകള്‍ അക്ഷര ഹസന്‍. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പങ്കുവെച്ച് അക്ഷര എത്താറുണ്ട്.
ഇപ്പോഴിതാ അക്ഷര പങ്കുവെച്ച മറ്റൊരു ചിത്രമാണ് വൈറലായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുന്ന അക്ഷരയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.
പ്രശസ്ത ഡിസൈനറായ അശ്വിന്‍ ത്യാഗരാജന്‍ ഡിസൈന്‍ ചെയ്ത വ്യത്യസ്ത ലുക്കിലുള്ള ഗ്‌ളാമര്‍ വേഷത്തിലാണ് പുതിയ ചിത്രങ്ങളില്‍ അക്ഷര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗായികയായും മോഡലായും കഴിവ് തെളിയിച്ച അക്ഷരയെ ആറ് ലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം പിന്തുടരുന്നത്. എല്ലാവരും അക്ഷരയുടെ ചിത്രങ്ങള്‍ക്ക് വലിയ പിന്തുണയുമാണ് നല്‍കുന്നത്.
അമിതാഭ് ബച്ചനും ധനുഷും ഒന്നിച്ച ഷമിതാഭ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അക്ഷര അഭിനയരംഗത്ത് അരങ്ങേറ്റം നടത്തുന്നത്. തുടര്‍ന്ന് അജിത് കുമാര്‍ നായകനായ വിവേകത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
മാത്രമല്ല, വിക്രമിനൊപ്പം കടാരം കണ്ടാനിലും അക്ഷര അഭിനയിച്ചിരുന്നു. തമിഴില്‍ അഗ്‌നിച്ചിറകുകള്‍, അച്ചം മദം നാണം പയിര്‍പ്പ് എന്നീ ചിത്രങ്ങളാണ് അക്ഷരയുടേതായി അണിയറയിലൊരുങ്ങുന്നത്.
