Connect with us

ഫ്രാന്‍സില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനൊരുങ്ങി സോനൂ സൂദ്, ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്ന് താരം

News

ഫ്രാന്‍സില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനൊരുങ്ങി സോനൂ സൂദ്, ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്ന് താരം

ഫ്രാന്‍സില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനൊരുങ്ങി സോനൂ സൂദ്, ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്ന് താരം

ഫ്രാന്‍സില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനൊരുങ്ങി ബോളിവുഡ് താരം സോനൂ സൂദ്. ഇന്ത്യയിലെ കോവിഡ് നിരക്ക് കൂടിയ കേന്ദ്രങ്ങളായ മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാല് പ്ലാന്റുകളെങ്കിലും സ്ഥാപിക്കാനാണ് സോനൂവിന്റെ തീരുമാനം.

‘ഓക്സിജന്‍ സിലിന്‍ഡര്‍ ഇല്ലാതെ ഒരുപാട് ജനങ്ങള്‍ കഷ്ടപ്പെടുന്നത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ നമുക്ക് ഇപ്പോള്‍ ഓക്സിജന്‍ ലഭിച്ചിട്ടുണ്ട്. അത് ജനങ്ങള്‍ക്ക് നല്‍കി കൊണ്ടിരിക്കുകയാണ്.

ഈ ഓക്സിജന്‍ പ്ലാന്റുകള്‍ ആശുപത്രികളിലേക്ക് മാത്രമല്ല ഓക്സിജന്‍ എത്തിക്കുക. മറിച്ച് ഓക്സിജന്‍ സിലിന്‍ഡറുകള്‍ നിറക്കാനും ഇതിലൂടെ സാധിക്കും. അതിലൂടെ കോവിഡ് ബാധിച്ച് കഷ്ടപ്പെടുന്ന നിരവധി ആളുകളുടെ പ്രശ്നത്തിന് പിരഹാരമാകും’ എന്നും സോനു അറിയിച്ചു.

ഔദ്യോഗിക പ്രസ്താവന അനുസരിച്ച് ആദ്യത്തെ ഓക്സിജന്‍ പ്ലാന്റ് ഫ്രാന്‍സില്‍ നിന്നും 10-12 ദിവസത്തിനുള്ളില്‍ രാജ്യത്തെത്തുന്നതായിരിക്കും. സമയമാണ് നിലവില്‍ നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളി.

എല്ലാം സമയത്ത് തന്നെ എത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്നും സോനൂ സൂദ് വ്യക്തമാക്കി. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കാനാണ് താരത്തിന്റെ തീരുമാനം.

കഴിഞ്ഞ കോവിഡ് കാലത്തും ലോക്ഡൗണിനിടയിലും നിരവധി നല്ല പ്രവര്‍ത്തികള്‍ ആണ് സോനു ചെയ്തത്. സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആഹാരം നല്‍കിയും താരം ദുരിത ബാധിതര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top