News
താടിയെല്ലാം വളര്‍ത്തി ഒരു ഹിമാലയന്‍ ബാബയെപ്പോലെ ആയി; മോഡിയോട് ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ എന്ന് രാം ഗോപാല്‍ വര്‍മ
താടിയെല്ലാം വളര്‍ത്തി ഒരു ഹിമാലയന്‍ ബാബയെപ്പോലെ ആയി; മോഡിയോട് ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ എന്ന് രാം ഗോപാല്‍ വര്‍മ
രാജ്യത്ത് കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. നിരവധി പേരാണ് ദിനം പ്രതി മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ.
പ്രധാനമന്ത്രി താടിയെല്ലാം വളര്‍ത്തി ഒരു ഹിമാലയന്‍ ബാബയെപ്പോലെ ആയെന്നും യഥാര്‍ത്ഥ ലോകത്തില്‍ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതില്‍ അത്ഭുതം ഇല്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇയാളെ കാണാന്‍ ശരിക്കും മലയോരങ്ങളില്‍ ഉള്ള ഒരു ഹിമാലയന്‍ ബാബയെപ്പോലെ തോന്നുന്നു. ഇയാള്‍ക്ക് യഥാര്‍ത്ഥ ലോകത്തിലെ ബെഡ്ഡിന്റെയും ഓക്സിജന്റെയും ക്ഷാമത്തെക്കുറിച്ച് ഒരറിവും ഇല്ലാത്തതില്‍ അത്ഭുതമില്ല എന്നായിരുന്നു ട്വീറ്റ്.
ഇങ്ങനത്തെ ഒരു രൂപത്തിലാണ് പ്രധാനമന്ത്രി എന്നതില്‍ എനിക്ക് നാണക്കേടുണ്ട്. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ സാര്‍. നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4187 ആയി. രാജ്യത്ത് ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണസംഖ്യയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 401078 പുതിയ കോവിഡ് രോഗികളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
