News
കാള്‍ മാര്‍ക്സിനെയും കമ്മ്യൂണിസത്തെയും കളിയാക്കിയ കൊമേഡിയന്‍ കുനാല്‍ കമ്രയെ തിരുത്തി കവിത കൃഷ്ണന്
കാള്‍ മാര്‍ക്സിനെയും കമ്മ്യൂണിസത്തെയും കളിയാക്കിയ കൊമേഡിയന്‍ കുനാല്‍ കമ്രയെ തിരുത്തി കവിത കൃഷ്ണന്
കാള്‍ മാര്‍ക്സിന്റെ ജന്മദിനമായ ഇന്ന് മാര്‍ക്സിനെയും കമ്മ്യൂണിസത്തെയും ചേര്‍ത്തു കളിയാക്കിയ കൊമേഡിയന്‍ കുനാല്‍ കമ്രയെ തിരുത്തി സിപിഐഎം എല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്.
ലണ്ടനില്‍ ആയിരുന്നെങ്കില്‍ താന്‍ കമ്മ്യൂണിസത്തിന്റെയും മാര്‍ക്സിന്റെയും ശവക്കല്ലറ സന്ദര്‍ശിക്കാന്‍ നാല് പൌണ്ട് ചിലവാക്കിയേനെ എന്നാണു കുനാല്‍ കമ്ര ട്വിറ്ററില്‍ കുറിച്ചത്.
മാര്‍ക്സ് ജീവനോടെയുണ്ടായ കാലത്ത് പോലും ഇത്തരം പൊട്ട തമാശകള്‍ ആളുകള്‍ പറഞ്ഞിരുന്നു എന്നാണ് കവിത പറഞ്ഞത്. സ്വേച്ഛാധിപത്യത്തെ തകര്‍ക്കാന്‍ വേണ്ടി ആളുകള്‍ ഒത്തൊരുമിച്ചു നില്‍ക്കുകയും ഒന്നാകെ ഒരു നല്ല സമൂഹത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ കമ്മ്യൂണിസവും മാര്‍ക്സിവും ഒരു കാലത്തും മരിക്കില്ല എന്ന് കവിത കൂട്ടി ചേര്‍ത്തു.
ഒരാളുടെ വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്യുന്നിടം വരെ എല്ലാ തമാശകളും നല്ലതായിരിക്കും എന്നും , താങ്കളുടെ പ്രവര്‍ത്തികളെ ബഹുമാനിക്കുമ്പോള്‍ തന്നെ ഇത്തരം തമാശകള്‍ പറയാന്‍ താന്‍ ഇഷ്ടപെടുന്നു എന്നാണു കുനാല്‍ മറുപടി നല്‍കിയത്.
കമ്യൂണിസം മരിച്ചു എന്നത് ഒരിക്കലും നല്ല തമാശ അല്ലെന്നും, കമ്മ്യൂണിസത്തെ പറ്റി ഇതിലും നല്ല തമാശ പറയാന്‍ തനിക്ക് അറിയാമെന്നും കവിത വീണ്ടും മറുപടി നല്കി.
പുത്തന്‍ ചിന്തകളും കാഴ്ചപ്പാടുകളും ഉദ്ധീപിപ്പിക്കുന്നതാവണം നല്ല തമാശ എന്നും പറഞ്ഞു കൊണ്ടാണ് കവിത കമ്രയെ തിരുത്തിയത് .
