നടി കങ്കണ റണവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് റിമ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.
എന്താണ് നിങ്ങളെ പ്രതീക്ഷ നല്കാന് സഹായിക്കുന്നത് എന്ന ചോദ്യത്തിന് കങ്കണയെ ട്വിറ്റര്‍ സസ്പെന്റ് ചെയ്തത് എന്നാണ് റിമ പങ്കുവെച്ചത്.റണ്‍ ഔട്ട് എന്ന് കുറിച്ച് ഇമോജിയും പങ്കുവച്ചിട്ടുണ്ട്.
”ഏതെങ്കിലും ഒരു ശക്തി നമ്മുടെ സോഷ്യല്‍ മീഡിയ സസ്പെന്‍ഡ് ചെയ്യുന്നതിനോട് എനിക്ക് എതിര് അഭിപ്രായമാണ്. ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാം” എന്നും റിമ കുറിച്ചു.
ബംഗാളില്‍ തിരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ ട്വീറ്റുകള്‍. ബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്നും ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം, ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്ത കങ്കണയെ ട്വിറ്ററിന് സമാനമായ ഇന്ത്യന്‍ ആപ്പ് കൂ ആപ്പ് സ്വാഗതം ചെയ്യുകയാണ്. ‘കങ്കണാ ജീ, ഇത് നിങ്ങളുടെ വീടാണ്, നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവയ്ക്കാം” എന്നാണ് കൂ ആപ്പിന്റെ സിഇഒമാരില്‍ ഒരാളായ മായങ്ക് ബിദ്വാഡ്ക പത്രക്കുറിപ്പില്‍ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനമായി നടി മീനാക്ഷി ജയൻ. ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച...