Malayalam
മക്കള്‍ക്കൊപ്പം താമസിക്കാത്തത് ആ കാരണം കൊണ്ട്, ‘ഒരുമിച്ച് പൊറുതി വേണ്ട’ എന്നു പറഞ്ഞിരുന്നു!
മക്കള്‍ക്കൊപ്പം താമസിക്കാത്തത് ആ കാരണം കൊണ്ട്, ‘ഒരുമിച്ച് പൊറുതി വേണ്ട’ എന്നു പറഞ്ഞിരുന്നു!
മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മല്ലിത സുകുമാരന്‍ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകര്‍ക്ക് പരചിതമാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മക്കള്‍ക്കൊപ്പം താമസിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മല്ലിക സുകുമാരന്‍.
പൂര്‍ണിമയും സുപ്രിയയുമെല്ലാം കൂടെ വന്ന് താമസിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും താന്‍ മക്കള്‍ക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ട്. സുകുവേട്ടന് എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്.
നമുക്ക് ആണ്മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാന്‍ തോന്നുമ്പോള്‍ പോയാല്‍ മതിയെന്ന്, നടി പറഞ്ഞു.
ഭര്‍ത്താവ് സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മക്കളും കുടുംബവും കൊച്ചിയില്‍ സ്ഥിര താമസമാക്കിയപ്പോള്‍ മല്ലിക സുകുമാരന്‍. കൊച്ചിയില്‍ ഇപ്പോള്‍ സ്വന്തം ഫ്ളാറ്റിലാണ് താമസം. ഇരുമക്കളും കുടുംബവും മല്ലികയുടെ കൊച്ചിയിലെ ഫ്ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുളള കരകളിലായി ഉണ്ട്. ഇടയ്ക്ക് അതിഥിയായി മക്കളുടെ വീടുകളിലേക്ക് പോവാനാണ് നടി താല്പര്യപ്പെടുന്നത്.
വര്‍ഷങ്ങളായി സിനിമാ സീരിയല്‍ താരമായി മല്ലികാ സുകുമാരന്‍ അഭിനയ മേഖലയില്‍ സജീവമാണ്. നടി ഇതിനോടകം തന്നെ ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം തിളങ്ങിയിരുന്നു. നടിയുടെതായി ഒടുവില്‍ ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് പുറത്തിറങ്ങിയത്. അടുത്തിടെ മല്ലിക സുകുമാരന്‍ വീണ്ടും മിനിസ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് മുന്പിലെത്തിയിരുന്നു.
അതേസമയം, ഇന്ദ്രജിത്തും പൃഥ്വിരാജും അടുത്ത സുഹൃത്തുക്കളാണെന്നും മല്ലിക പറഞ്ഞിരുന്നു. ‘മൂന്നു വയസ്സു വരെ ഇന്ദ്രന് അത്യാവശ്യം കുസൃതിയൊക്കെയുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ രാജുവിനെ പ്രസവിക്കുന്നത്.
അതോടെ ഇന്ദ്രന്റെ ശ്രദ്ധ രാജുവിലായി. കുസൃതി മാറി. രാജുവിനെ കുളിപ്പിക്കലും, കളിപ്പിക്കലും, കളിപ്പാട്ടം വാങ്ങിക്കൊടുക്കലുമൊക്കെയായി അവന്റെ സന്തോഷങ്ങള്‍. അന്നുമുതല്‍ ചേട്ടനും അനിയനും അടുത്ത കൂട്ടുകാരാണ്.
ഇപ്പോള്‍ മുതിര്‍ന്നിട്ടും ഞാന്‍ രാജുവിനെ എന്തെങ്കിലും വഴക്ക് പറഞ്ഞാല്‍ ഇന്ദ്രന് ഇടപെടും. പോട്ടെ അമ്മേ അവന് കൊച്ചുവാവയല്ലേ എന്ന് പറയും ഇന്ദ്രന്. എല്ലാത്തിലും അതുപോലെ പിന്തുണച്ചിട്ടുണ്ട്.
ഇപ്പോഴും അവര്‍ തമ്മില്‍ മനസ്സ് തുറന്നു സംസാരിക്കുന്ന സുഹൃത്തുക്കളാണ്. ഇങ്ങനെയൊരു ചേട്ടനെ കിട്ടിയത് ഭാഗ്യമാണെന്ന് ഞാന്‍ എപ്പോഴും രാജുവിനോട് പറയാറുണ്ട്. എന്തുണ്ടായാലും ഫോണെടുത്ത് ചേട്ടനെ വിളിക്കാമല്ലോ. അതുപോലെ ഇന്ദ്രന്റെ എല്ലാ കാര്യങ്ങളിലും രാജുവും കൂടെ നില്‍ക്കാറുണ്ട്’എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
