Malayalam
സിനിമ ഉപേക്ഷിച്ചിട്ട് ഒമ്പത് വര്‍ഷം, സിന്ധു ആളാകെമാറിപ്പോയെന്ന് ആരാധകര്‍; വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍
സിനിമ ഉപേക്ഷിച്ചിട്ട് ഒമ്പത് വര്‍ഷം, സിന്ധു ആളാകെമാറിപ്പോയെന്ന് ആരാധകര്‍; വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് സിന്ധു മേനോന്. തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ഭാഷകളില്‍ അഭിനയിച്ച താരം വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം വീണ്ടും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിന്ധു ആളാകെമാറിപ്പോയെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഡൊമനിക് പ്രഭുവാണ് ഭര്‍ത്താവ്, രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.
മലയാളത്തില്‍ മഞ്ചാടിക്കുരു എന്ന സിനിമയും തെലുങ്കില്‍ സുഭദ്ര എന്ന സിനിമയുമാണ് സിന്ധു മേനോന് ഒടുവിലായി അഭിനയിച്ചത്. സിനിമ വിട്ട ശേഷം സോഷ്യല്‍മീഡിയയില്‍ പോലും സിന്ധു സജീവമായിരുന്നില്ല.
ഉത്തമന് എന്ന സിനിമയിലാണ് സിന്ധു ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. മിസ്റ്റര്‍ ബ്രഹ്മചാരി, വേഷം, തൊമ്മനും മക്കളും, രാജമാണിക്യം, പുലിജന്മം, പതാക, വാസ്തവം, ഡിറ്റക്ടീവ്, സ്കെച്ച്, ആയുര്‍രേഖ, പകല്‍ നക്ഷത്രങ്ങള്‍, ആണ്ടവന്, താവളം, ട്വന്റി 20, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, രഹസ്യപോലീസ്, മഞ്ചാടിക്കുരു എന്നു തുടങ്ങി നിരവധി മലയാളം സിനിമകളിലും അഭിനയിച്ചിരുന്നു.
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പേരാണ് നടിയ്ക്കതെരെ രംഗത്തെത്തിയിരുന്നത്. ഷൈൻ ടോം ചാക്കോ ല...
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...
കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശൻ മംഗലത്ത് ഈ ചിത്രം...