Connect with us

മകള്‍ ഭര്‍ത്താവിനൊപ്പം വിദേശത്ത്, അദ്ദേഹത്തിന്റെ മരണത്തോടെ ഒറ്റപ്പെടല്‍ വേട്ടയാടാന്‍ തുടങ്ങി, അതോടെ വീണ്ടുമൊരു ജീവിത പങ്കാളിയെ കണ്ടെത്തി

Malayalam

മകള്‍ ഭര്‍ത്താവിനൊപ്പം വിദേശത്ത്, അദ്ദേഹത്തിന്റെ മരണത്തോടെ ഒറ്റപ്പെടല്‍ വേട്ടയാടാന്‍ തുടങ്ങി, അതോടെ വീണ്ടുമൊരു ജീവിത പങ്കാളിയെ കണ്ടെത്തി

മകള്‍ ഭര്‍ത്താവിനൊപ്പം വിദേശത്ത്, അദ്ദേഹത്തിന്റെ മരണത്തോടെ ഒറ്റപ്പെടല്‍ വേട്ടയാടാന്‍ തുടങ്ങി, അതോടെ വീണ്ടുമൊരു ജീവിത പങ്കാളിയെ കണ്ടെത്തി

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മങ്ക മഹേഷ്. ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുന്ന താരം അമ്മ വേഷങ്ങളാണ് കൂടുതല്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ആലപ്പുഴ സ്വദേശിയാണ് മങ്ക. സ്‌കൂള്‍ കാലംമുതല്‍ കലാരംഗത്ത് തിളങ്ങി നിന്നിരുന്നു.

നല്ലൊരു നര്‍ത്തകി കൂടിയായ മങ്ക നൃത്തം അഭിയസിച്ചു തുടങ്ങിയത് അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ നാടകത്തില്‍ അരങ്ങേറ്റം കുറിച്ചു. കെപിഎസി വഴിയാണ് അഭിനയ ജീവിതം തുടങ്ങിയത്. അവിടെവച്ചാണ് മങ്ക ജീവിതപങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നതും. ആ പ്രണയം വിവാഹത്തിലെത്തുകയും ചെയ്യുന്നത്. ഭര്‍ത്താവിന്റെ നാടായ തിരുവനന്തപുരത്തേക്ക് വിവാഹത്തിന് ശേഷമാണ് മാറിയത്.

എന്നാല്‍ മകള്‍ ജനിച്ചതിനു ശേഷം മങ്ക അഭിനയ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. മകള്‍ വലുതായ ശേഷമായിരുന്നു മങ്ക മഹേഷ് അഭിനയ രംഗത്ത് തിരികെ എത്തുന്നത്. അന്ന് ദൂരദര്‍ശനില്‍ സീരിയലുകള്‍ തുടങ്ങിയ സമയമാണ്.

അതില്‍ എനിക്ക് അവസരം ലഭിച്ചു. പിന്നാലെ സിനിമയിലുമെത്തി. 1997ല്‍ ഇറങ്ങിയ മന്ത്രമോതിരമാണ് ആദ്യ സിനിമ. ശ്രദ്ധിക്കപ്പെട്ടത് തൊട്ടടുത്ത വര്‍ഷമിറങ്ങിയ പഞ്ചാബി ഹൗസാണ്. അതിലെ ദിലീപിന്റെ അമ്മവേഷത്തിനു ശേഷം തുടരെ അമ്മവേഷങ്ങള്‍ തേടിയെത്തി.

സിനിമയില്‍ തുടക്കക്കാരിയായിട്ടും ആ വര്‍ഷം തന്നെ എംടി-ഹരിഹരന്‍ ടീമിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യില്‍ അവസരം ലഭിച്ചതാണ് അഭിനയജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായി കാണുന്നത്.അങ്ങനെ മൂന്നു നാലു വര്‍ഷങ്ങള്‍ കടന്നുപോയി. കലാജീവിതവും കുടുംബജീവിതവും സുഗമമായി പോകുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മഹേഷിന്റെ വേര്‍പാട്. അതോടെ ജീവിതത്തിലെ പ്രകാശം പൊടുന്നനെ കെട്ടുപോയപോലെയായി.

തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് ഞാന്‍ ആലപ്പുഴയിലേക്ക് തിരിച്ചുവന്നു. ഇതിനിടയ്ക്ക് മകള്‍ വിവാഹിതയായി. അവളും കുടുംബവും വിദേശത്തായതോടെ ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടാന്‍ തുടങ്ങി.

അങ്ങനെ ഞാന്‍ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം. തുടരെ സിനിമകള്‍ ലഭിച്ചപ്പോള്‍ സീരിയലുകള്‍ക്ക് ബ്രേക്ക് കൊടുക്കണ്ടി വന്നു. പക്ഷേ ലോക്ഡൗണ്‍ കാരണം മാസങ്ങള്‍ ഷൂട്ടിങ്ങില്ലാതെ വീട്ടിലിരിക്കേണ്ടിവന്നു. ഇപ്പോള്‍ സിനിമയ്‌ക്കൊപ്പം മിനിസ്‌ക്രീനിലും സജീവമാകുന്നു.

ഞാന്‍ ഒരു കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. വീടിനെ കുറിച്ചുള്ള ഓര്‍മകളില്‍ ഏറ്റവും നിറഞ്ഞുനില്‍ക്കുന്നതും വിവാഹശേഷം തിരുവനന്തപുരത്തേക്ക് പോയപ്പോള്‍ നഷ്ടബോധം തോന്നിയതും ആ ഒത്തുചേരലുകള്‍ക്കായിരുന്നു. പക്ഷേ ജീവിതം വീണ്ടും കറങ്ങിത്തിരിഞ്ഞു എന്റെ വേരുകളിലേക്ക് തന്നെയെത്തിച്ചു. ഇപ്പോള്‍ സഹോദരങ്ങള്‍ എല്ലാവരും അടുത്തവീടുകളിലുണ്ട്. എന്താവശ്യത്തിനും അന്നുമിന്നും അവര്‍ ഓടിയെത്തും. അത് വലിയൊരു ധൈര്യമാണ് എന്നും മങ്ക പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top