Malayalam
‘എബ്രഹാം മാത്തനും മൈക്കിളും’; മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
‘എബ്രഹാം മാത്തനും മൈക്കിളും’; മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഏറെക്കാലത്തിനു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പാപ്പന്. മാത്രമല്ല, സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ബിഗ് സ്ക്രീനില്‍ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് എന്നാണ് വിവരം. ചിത്രത്തിന്റേതായി പുറത്തു വന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള തന്റെയും മകന്റെയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
‘മാത്യൂസ് പാപ്പന് ഐപിഎസ്’ എന്ന എബ്രഹാം മാത്തന് ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. മൈക്കിള്‍ എന്നാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണിത്. സണ്ണി വെയ്ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്റേതാണ് രചന.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
