Malayalam
ഒരേ ഡ്രസ്സില്‍ തിളങ്ങി മുക്തയും കിയാരയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഒരേ ഡ്രസ്സില്‍ തിളങ്ങി മുക്തയും കിയാരയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
Published on
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത. നിരവധി ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ മുക്ത പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കണ്മണി എന്നുവിളിപ്പേരുള്ള കിയാരയും മുക്തയും ഒരേ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. റിമിയുടെ സഹോദരി റീനു ടോമിയുടെ ഇളയകുഞ്ഞിന്റെ മാമോദീസ ചടങ്ങിനിടെ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍.
റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് മുക്തയെ വിവാഹം കഴിച്ചിരിക്കുന്നത്. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം ആയിരുന്നു മുക്തയുടെ വിവാഹം. അതിനു ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തു എങ്കിലും ഇപ്പോള്‍ സിനിമയിലും സീരിയലിലും സജീവമാണ് താരം.
Continue Reading
You may also like...
Related Topics:Muktha
