Malayalam
ലേഖയുമായി ലിവിംങ് ടുഗെതറില്‍ തുടങ്ങിയ ബന്ധം; ഫോട്ടോ സഹിതം വാര്‍ത്ത വന്നതോടെ പണികിട്ടി, പ്രണയത്തെയും വിവാഹത്തെയും കുറിച്ച് പറഞ്ഞ് എംജി ശ്രീകുമാര്‍
ലേഖയുമായി ലിവിംങ് ടുഗെതറില്‍ തുടങ്ങിയ ബന്ധം; ഫോട്ടോ സഹിതം വാര്‍ത്ത വന്നതോടെ പണികിട്ടി, പ്രണയത്തെയും വിവാഹത്തെയും കുറിച്ച് പറഞ്ഞ് എംജി ശ്രീകുമാര്‍
മലയാളികള്ക്കേറം ഇഷ്ടപ്പെട്ട ഒരുപടി മികച്ച ഗാനങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനാണ് എംജി ശ്രീകുമാര്‍. മോഹന്‍ലാലിന് വേണ്ടി ഇതിലും അനുയോജ്യമായ ശബ്ദമില്ലെന്നായിരുന്നു എല്ലാവരും വിലയിരുത്തിയത്. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് അദ്ദേഹം. എംജി ശ്രീകുമാറിന്റെ സഹധര്‍മ്മിണിയായ ലേഖ ശ്രീകുമാറും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. യൂട്യൂബ് ചാനലുമായും സജീവമാണ് ഇരുവരും.
ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് എംജി ശ്രീകുമാര്‍. ഇതേ കുറിച്ച് അദ്ദേഹം തുറന്ന് പറയുന്ന വീഡിയോ സോഷയ്ല്‍ മീഡിയയില്‍ വൈറലാണ്. ലിവിങ് റ്റുഗദറില്‍ തുടങ്ങിയ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചായിരുന്നു ശ്രീകുമാര്‍ വിവരിച്ചത്. പറയാം നേടാം എപ്പിസോഡിനിടയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.
നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കൊച്ചുപ്രേമനായിരുന്നു അതിഥിയായെത്തിയത്. കരുനാഗപ്പള്ളിയില്‍ പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ആ സമയത്താണ് പ്രമുഖ മാഗസിന്റെ ആള്ക്കാര് വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്ന് പറഞ്ഞു.
നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ, എന്റെയാണോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് പറഞ്ഞു. ഞങ്ങള്‍ ലിവിംങ് ടുഗെതറില്‍ ആയിരുന്നു. 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്.
ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി ചോദിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വളരെ സത്യസന്ധമായി മറുപടിയും പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് ഫോട്ടോഗ്രാഫര്‍ വന്ന് ഫോട്ടോസും എടുത്തിരുന്നു. 2000 ജനുവരി ഒന്നിനായിരുന്നു മാഗസിന് ഇറങ്ങിയത്.
എംജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞ് ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോ, അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നായിരുന്നു വിഷയം. വീട്ടിലോട്ട് പോവാന്‍ പറ്റില്ല. അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം. അവിടുന്ന് നേരെ കാറില്‍ മൂകാംബികയ്ക്ക് പോയി. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. അങ്ങനെ അവിടെ ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്നുമായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്.
മാത്രമല്ല, താന്‍ എവിടെ പ്രോഗ്രാമിനു പോയാലും ഭാര്യ ഒപ്പം ഉണ്ടാകാറുണ്ട് എന്നും സഹായികളെ കൂടെക്കൂട്ടുന്നതിലും നല്ലത് ഭാര്യയെ കൊണ്ടുപോവുന്നതാണെന്നും എല്ലാ കാര്യങ്ങളും ലേഖ പ്രോപ്പറായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എംജി ശ്രീകുമാറിനൊപ്പം എല്ലായിടങ്ങളിലും ലേഖയും ഉണ്ടാവാറുണ്ട്. മാത്രമല്ല, മോഹന്‍ലാലും എംജി ശ്രീകുമാറും തമ്മില്‍ കുട്ടിക്കാലം മുതലുള്ള കൂട്ടുകെട്ട് ആണ്. ഒരുകാലത്ത് മോഹന്‍ലാലിനു വേണ്ടി കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളതും ശ്രീകുമാര്‍ ആയിരുന്നു.
ഇപ്പോഴും മോഹന്‍ലാലിന്റെ സിനിമകളില്‍ അദ്ദേഹം പാടുന്നുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് യുട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ അപവാദപ്രചരണമുണ്ടായതെന്ന് എം ജി ശ്രീകുമാര്‍ പരാതിയില്‍ പറഞ്ഞിരുന്നത്.
പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികളാണ് യൂട്യൂബ് ചാനലിലൂടെ എം.ജി ശ്രീകുമാറിന് എതിരെ വീഡിയോ പ്രചരിപ്പിച്ചത്. മത്സരത്തില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് വിദ്യാര്‍ഥികള്‍ വീഡിയോയില്‍ ആരോപിച്ചത്.
സമ്മാനം ലഭിക്കാത്തതില്‍ പരാതി ഇല്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് വിദ്യാര്‍ഥികള്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോ അഞ്ച് ലക്ഷത്തോളം പേര് കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എം.ജി. ശ്രീകുമാര്‍ ഡി.ജി.പി.ക്ക് പരാതി നല്‍കിയിരുന്നത്.
