Malayalam
ബോക്സിഗ് പരിശീലിച്ച് മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബോക്സിഗ് പരിശീലിച്ച് മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മോഹന്‍ ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ബോക്സിംഗ് പ്രമേയമാക്കി ഒരു ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബോക്സിഗ് പരിശീലിക്കുന്ന ലാലേട്ടന്റെ വീഡിയോ പുറത്ത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് വീഡിയോ. ബോക്സിംഗിലെ വളരെ അടിസ്ഥാനപരമായ ലക്ഷ്യം ഉറപ്പിക്കുന്ന അടവുകളാണ് മോഹന്‍ലാല്‍ ഈ വീഡിയോയില്‍ അഭ്യസിക്കുന്നത്.
മോഹന്‍ലാല്‍ ഗുസ്തിയില്‍ പരിശീലനം നേടിയയാളാണ്. 1977 ലും 1978 ലും കേരള സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വിജയിയായിരുന്നു താരം. 2021 മെയ് 13 ന് റിലീസ് ചെയ്യാനിരിക്കുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് അടുത്തതായി മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ തയാറെടുക്കുന്നത്.
കോവിഡ് രണ്ടാം തരംഗം പടര്‍ന്നു പിടിതക്കുന്ന സാഹചര്യത്തില്‍ ചിത്രം ഇതേ ദിവസം തന്നെ പുറത്തിറക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
