News
സല്മാന് ഖാന്റെ ‘രാധേ’ എത്തുന്നത് ഹൈബ്രിഡ് റിലീസിംഗ് മാതൃകയില്‍; ആകാംക്ഷയോടെ ആരാധകര്‍
സല്മാന് ഖാന്റെ ‘രാധേ’ എത്തുന്നത് ഹൈബ്രിഡ് റിലീസിംഗ് മാതൃകയില്‍; ആകാംക്ഷയോടെ ആരാധകര്‍
സല്മാന് ഖാന് നായകനാവുന്ന ‘രാധെ’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്തിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് കാരണം ഒരു വര്‍ഷം നീണ്ടു.
എന്നാല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചതിനു ശേഷം റിലീസിനു എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും കോവിഡ് നിരക്കുകള്‍ കൂടുന്ന സാഹചര്യത്തില്‍ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
തിയേറ്ററുകളിലൂടെ മാത്രം റിലീസ് ചെയ്യുന്നതിനു പകരം ഹൈബ്രിഡ് റിലീസിംഗ് മാതൃകയിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചില ഹോളിവുഡ് സ്റ്റുഡിയോകളൊക്കെ നിലവില്‍ അവലംബിക്കുന്നതുപോലെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം എത്തിക്കുന്ന രീതിയാണ് ഇത്.
സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. സീയുടെ തന്നെ ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്റെ പേ പെര് വ്യൂ മാതൃകയായ സീപ്ലെക്സിലൂടെ ആയിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ്.
സീ5 ന്റെ സബ്സ്ക്രിപ്ഷന് എടുത്തവര്‍ക്ക് ചിത്രം സൗജന്യമായി കാണാനാവില്ല, മറിച്ച് നിശ്ചിത തുക അടയ്ക്കേണ്ടിവരും. അതേദിവസം ഡിഷ്, ഡി2എച്ച്, ടാറ്റാ സ്കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി എന്നീ ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിലും ചിത്രം എത്തും.
