Connect with us

കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു, അച്ഛന്റെ ആരാധകര്‍ അതിന് അനുവദിച്ചില്ല

Malayalam

കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു, അച്ഛന്റെ ആരാധകര്‍ അതിന് അനുവദിച്ചില്ല

കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു, അച്ഛന്റെ ആരാധകര്‍ അതിന് അനുവദിച്ചില്ല

സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രം മലയാളികള്‍ മറക്കാനിടയില്ല. ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ജയറാം-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം. തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയ ചിത്രത്തിലെ ഗാനങ്ങളും ഇന്നും സുപരിചിതമാണ്.

ജയറാമിനും സുരേഷ് ഗോപിക്കുമൊപ്പം മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒപ്പം അതിഥി വേഷത്തില്‍ മോഹന്‍ലാലും സിനിമയില്‍ അഭിനയിച്ചു.

റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സമ്മര്‍ ഇന്‍ ബത്ലഹേം ക്ലൈമാക്സിനെ സംബന്ധിച്ച് ഇന്നും ചര്‍ച്ചകള്‍ നടക്കാറുണ്ട്. രഞ്ജിത്തിന്റെ തിരക്കഥയിലായിരുന്നു സിബി മലയില്‍ സിനിമ എടുത്തത്. അതേസമയം സമ്മര്‍ ഇന്‍ ബത്ലഹേമ്മില്‍ അപര്‍ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് നടി മഞ്ജുളള.

തെലുങ്ക് നടനും നിര്‍മ്മാതാവുമായ കൃഷ്ണയുടെ മകളാണ് നടി. കൂടാതെ തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ സഹോദരിയും. തെലുങ്കിലെ സിനിമാ കുടുംബത്തില്‍ അംഗമായ മഞ്ജുളയുടെ ആദ്യം ചിത്രം കൂടിയായിരുന്നു 1998ല്‍ ഇറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമായി അഞ്ചോളം സിനിമകളില്‍ അഭിനയിച്ചിരുന്നു നടി. എന്നാല്‍ സിനിമയില്‍ അത്ര തിളങ്ങാന്‍ മഞ്ജുളയ്ക്ക് സാധിച്ചിരുന്നില്ല.

സിനിമാ കുടുംബത്തില്‍ ജനിച്ചിട്ടും ഒരു നായികയാകണം എന്ന തന്റെ ആഗ്രഹത്തിന് ആരും പ്രാധാന്യം നല്‍കിയില്ലെന്ന് അടുത്തിടെ നടി തുറന്നുപറഞ്ഞിരുന്നു. ഒരു നടിയായി അറിയപ്പെടണമെന്നായിരുന്നു എന്റെ ആഗ്രഹം.

എന്നാല്‍ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല, മഞ്ജുള പറയുന്നു. അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല.

അവര്‍ മാത്രമല്ല. കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആര്‍ക്കും താനൊരു നടിയാകുന്നത് അംഗീകരിക്കാനാകുമായിരുന്നില്ല. അതോടെ വിഷാദത്തിലായി.

മെഡിറ്റേഷനാണ് തന്നെ അതില്‍ നിന്നു രക്ഷപ്പെടുത്തിയതെന്നും ഇരുപതുവര്‍ഷത്തോളം മെഡിറ്റേറ്റ് ചെയ്തുവെന്നും മഞ്ജുള പറഞ്ഞു. അതേസമയം അഭിനേത്രി എന്നതിലുപരി നിര്‍മ്മാതാവായും മഞ്ജുള സിനിമയില്‍ തുടക്കം കുറിച്ചിരുന്നു.

മഹേഷ് ബാബുവിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പോക്കിരി നിര്‍മ്മിച്ചത് മഞ്ജുളയാണ്. ഒപ്പം വിണ്ണെത്താണ്ടി വരുവായുടെ തെലുങ്ക് പതിപ്പായ യെ മായ ചേസാവെയും മഞ്ജുള നിര്‍മ്മിച്ചു. നാഗചൈതന്യയും സാമന്തയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഗൗതം വാസുദേവ മേനോന്‍ തന്നെ സിനിമ തെലുങ്കിലും സംവിധാനം ചെയ്തു.

അഞ്ച് സിനിമകളാണ് നടി തന്റെ കരിയറില്‍ നിര്‍മ്മിച്ചത്. കൂടാതെ 2018ല്‍ തന്റെ ആദ്യ സംവിധാന സംരംഭവുമായും മഞ്ജുള പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി.

മനസുകു നച്ചിന്ദി എന്ന റൊമാന്റിക്ക് ചിത്രമാണ് നടിയുടെ സംവിധാനത്തില്‍ വന്നത്. സുന്ദീപ് കിഷനായിരുന്നു ചിത്രത്തിലെ നായകന്‍. സിനിമകള്‍ക്ക് പുറമെ വെബ്സീരിസ് രംഗത്തേക്കും താരപുത്രി എത്തിയിരുന്നു. മലയാളത്തില്‍ സമ്മര്‍ ഇന്‍ ബത്ലഹേമില്‍ മാത്രമാണ് നടി അഭിനയിച്ചത്.

More in Malayalam

Trending

Recent

To Top