Malayalam
താന് നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള് ഉടന് ഉണ്ടാകും; നായികയാകാനുള്ള തയ്യാറെടുപ്പില് നയന്താര ചക്രവര്ത്തി
താന് നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള് ഉടന് ഉണ്ടാകും; നായികയാകാനുള്ള തയ്യാറെടുപ്പില് നയന്താര ചക്രവര്ത്തി

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ബേബി നയന്താര. മമ്മൂട്ടി, മോഹന്ലാല്, രജനികാന്ത് എന്നീ സൂപ്പര് താരങ്ങളുടേതടക്കം മുപ്പതോളം സിനിമകളില് ശ്രദ്ധേയമായ കഥാപത്രങ്ങള് അവതരിപ്പിച്ച ബേബി നയന്താര നീണ്ട ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്നു എന്ന വാര്ത്തകളാണ് പുറത്ത് വരുന്നത്.
അഞ്ച് വര്ഷങ്ങള്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നയന്താര. ഇത്തവണ ബേബി നയന്താര ആയല്ല, നായിക നയന്താര ചക്രവര്ത്തി ആയാണ് താരത്തിന്റെ വരവ്.
താന് നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള് ഉടന് തന്നെ ഉണ്ടാകുമെന്ന് നയന്താര അറിയിച്ചു. ഏപ്രില് 20ന് തന്റെ പത്തൊമ്പതാം ജന്മ ദിനം ആഘോഷിക്കാനിരിക്കവെയാണ് താരം തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്.
2016ല് പുറത്തിറങ്ങിയ റഹ്മാന് ചിത്രം മറുപടിയാലാണ് നയന്താര ചക്രവര്ത്തി ഒടുവില് അഭിനയിച്ചത്. തുടര്ന്ന് ഒരു ഇടവേളയെടുത്തിരുന്നു. പഠനത്തിന് വേണ്ടിയായിരുന്നു അഭിനയം താത്കാലികമായി നിര്ത്തിയത്.
നിലവില് എറണാകുളം തേവര സേക്രഡ് ഹാര്ട്ട് കോളജില് ബിഎ മാസ് കമ്മ്യൂണിക്കേഷന് ആന്ഡ് ജേര്ണലിസം ഫസ്റ്റ് ഇയര് വിദ്യാര്ത്ഥിനിയാണ് നയന്താര ചക്രവര്ത്തി.
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരു കാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് മോഹിനി. മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് നടിയുടെ പേര്. അന്ന് താരമുണ്ടാക്കിയ ആരാധക വൃന്ദം...