കോവിഡ് രണ്ടാം തരംഗം ആഞ്ഞ് വീശുന്ന സാഹചര്യത്തില്‍ കുംഭ മേളയും തൃശ്ശൂര്‍ പൂരവും തുടങ്ങിയ പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ സംവിധായകന് ഡോ ബിജു. ഫേസ്ബുക്കിലൂടെയാണ് അദേഹത്തിന്റെ പ്രതികരണം. ഇതിനു പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
‘ഇലക്ഷന് മാമാങ്കം കഴിഞ്ഞു… ഇനി…. അവിടെ കുംഭ മേള… ഇവിടെ തൃശൂര്‍ പൂരം…. എന്തു മനോഹരമായ നാട്. ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്. ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍. കൊറോണ വൈറസ് ഇവര്‍ക്ക് മുന്പില് തലകുനിക്കണം എന്നായിരുന്നു ബിജുവിന്റെ പോസ്റ്റ്.
അതേസമയം, നിരവധി താരങ്ങളും പൊതുപരിപാടികള്‍ നടത്തുന്നതിനെ രംഗത്തെതിയിരുന്നു. രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....