Malayalam
അദ്ദേഹം ഇല്ലാത്ത ആ വീടും ജീവിതവും എനിക്ക് ചിന്തിക്കാന്‍ പോലും പറ്റിയിരുന്നില്ല!,തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
അദ്ദേഹം ഇല്ലാത്ത ആ വീടും ജീവിതവും എനിക്ക് ചിന്തിക്കാന്‍ പോലും പറ്റിയിരുന്നില്ല!,തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. നിരവധി ചിത്രങ്ങളില്‍ കൂടി വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളാണ് താരം സമ്മാനിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഒരു ഇടവേളയെടുത്ത താരം പിന്നീട് തിരിച്ചു വന്നത് ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ കൊണ്ടായിരുന്നു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ ആര്‍ യൂ എന്ന ചിത്രത്തിലൂടെയാണ് താരം ശക്തമായ തിരിച്ചു വരവ് നടത്തിയത്. തുടര്‍ന്ന് വ്യത്യസ്തതരം സിനിമകളുമായി താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയൊക്കൊപ്പവും അഭിനയിച്ചു. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി തിയേറ്ററുകളിലേയേക്ക് എത്തിയത്.
ഇപ്പോഴിതാ മഞ്ജു അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു മഞ്ജു അമ്മയെ കുറിച്ച് വാചാലയായത്. അച്ഛന്റെ മരണശേഷം വല്ലാതെ ഒറ്റപ്പെട്ടുപോയ അമ്മ ജീവിതത്തിലേക്ക് തിരിച്ചുവന്നതിനെ കുറിച്ചാണ് അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ മനസുതുറന്നത്.
അച്ഛന്‍ ഞങ്ങളെ വിട്ടുപോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു. അച്ഛനും അമ്മയും ഒരുമിച്ച് അല്ലാതെ ഒരിക്കലും ഞാന്‍ കണ്ടിട്ടേയില്ല. എന്ത് കാര്യത്തിനും എവിടെ പോകാനും രണ്ടുപേരും ഒരുമിച്ചായിരുന്നു. അങ്ങനെയൊരാള്‍ പെട്ടെന്ന് നമ്മളെ വിട്ടുപോയി കഴിയുമ്പോള്‍ ഏതൊരാളും തളര്‍ന്നുപോകും. അച്ഛനില്ലാത്ത വീടും ജീവിതവും എനിക്ക് ചിന്തിക്കാന്‍ പോലും പറ്റിയിരുന്നില്ല.
അതിന് ശേഷം ഷൂട്ടിങ്ങിനൊക്കെ പോകേണ്ടി വരുമ്പോള്‍ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. പക്ഷേ എന്നെ വിഷമിപ്പിക്കാതിരിക്കാനായിരിക്കാം അമ്മ തന്നെ സ്വയം ഇഷ്ടമുളള കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകി. സന്തോഷവതിയായി കരുത്തോടെ മുന്നോട്ട് പോയി.
അമ്മയിങ്ങനെ ആക്ടീവായി ഇരിക്കുന്നത് കാണുമ്പോള്‍ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിയുമ്പോള്‍ എനിക്ക് ദൂരെ സ്ഥലങ്ങളില്‍ പോലും സമാധാനത്തോടെ ഷൂട്ടിംഗിന് പോകാന്‍ കഴിയുന്നു. ഇപ്പോള്‍ അമ്മ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ പുതിയ കാര്യങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയും ആരാധനയോടെ നോക്കികൊണ്ടിരിക്കുന്ന കുട്ടിയാണ് ഞാന്‍.
അമ്മ വീണ്ടും എഴുതിതുടങ്ങിയത് വലിയ സന്തോഷം തരുന്ന കാര്യമാണ്.
ഇപ്പോള്‍ എഴുത്ത് മാത്രമല്ല, അമ്മയുടെ അല്ലാതെയുളള ആഗ്രഹങ്ങളൊക്കെ നടക്കുന്നുണ്ട്. കഥകളി പഠിക്കാന്‍ തുടങ്ങി, ഇതില്‍ നിന്നൊക്കെ എനിക്ക് വലിയ പ്രചോദനം കിട്ടുന്നുണ്ട്. ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യാന്‍ പ്രായം തടസ്സമല്ലെന്ന് ഞാനല്ല എന്റെ അമ്മയാണ് ഇപ്പോള്‍ തെളിയിച്ചുകാണിച്ചിരിക്കുന്നത്. അമ്മയാണ് എന്നെക്കാള്‍ വലിയ പ്രചോദനം.
ജീവിതത്തില്‍ അമ്മയാണ് എനിക്ക് ലേഡീ സൂപ്പര്‍സ്റ്റാര്‍. സ്തനാര്‍ബുദം വന്നപ്പോള്‍ അമ്മ മനശ്ശക്തി കൊണ്ടാണ് അതിനെ തരണം ചെയ്തത്. അതിന് ശേഷം പഴയതിലും സന്തോഷവതിയായി. പഴയതിലും സുന്ദരമായും അമ്മ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്ന് മഞ്ജു വാര്യര്‍ അഭിമുഖത്തില്‍ പറഞ്ഞു.
എറ്റവുമൊടുവിലായി ചതുര്‍മുഖം എന്ന ചിത്രമാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങിയത്. ചതുര്‍മുഖത്തിന് പിന്നാലെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം എന്നീ ചിത്രങ്ങളും റിലീസ് കാത്തിരിക്കുകയാണ്.
