Malayalam
വിഷു ദിനത്തില്‍ സെറ്റിലെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം കൈനീട്ടം നല്കി സുരേഷ് ഗോപി, വൈറലായി ചിത്രങ്ങള്‍
വിഷു ദിനത്തില്‍ സെറ്റിലെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം കൈനീട്ടം നല്കി സുരേഷ് ഗോപി, വൈറലായി ചിത്രങ്ങള്‍
മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന് ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പന്’. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
ഇക്കഴിഞ്ഞ വിഷു ദിനത്തില്‍ സെറ്റിലെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം കൈനീട്ടം നല്കിയ സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
എബ്രഹാം മാത്യു മാത്തന് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്,വിജയ രാഘവന്, ടിനി ടോം, ഷമ്മി തിലകന്, തുടങ്ങി വമ്പന്‍ താര നിര തന്നെ ഉണ്ട്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്സിന്റെയും ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
