Malayalam
വിഷു ദിനത്തില്‍ സന്തോഷ വാര്‍ത്ത അറിയിച്ച് രമേശ് പിഷാരടി, ആശംസകളോടെ ആരാധകരും
വിഷു ദിനത്തില്‍ സന്തോഷ വാര്‍ത്ത അറിയിച്ച് രമേശ് പിഷാരടി, ആശംസകളോടെ ആരാധകരും
വിഷു ദിനത്തില്‍ നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിച്ച് രമേഷ് പിഷാരടി. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം നിര്‍മ്മാണ കമ്പനിയുടെ ലോഗോ വീഡിയോ പങ്കുവെച്ചത്.
രമേഷ് പിഷാരടി എന്റര്ട്ടെയിന്മെന്റസ് എന്നാണ് കമ്പനിയുടെ പേര്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം അറിയിച്ചു.
രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ കമ്ബനി ആരംഭിച്ചു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം.
പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം. സ്നേഹപൂര്‍വം, രമേഷ് പിഷാരടി എന്നായിരുന്നു പോസ്റ്റ്.
മോഹന്‍ കുമാര്‍ ഫാന്‍സാണ് രമേഷ് പിഷാരടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മിനിസ്ക്രീനില്‍ നിന്നും ബിഗ്സ്ക്രീനിലേയ്ക്ക് എത്തിയ താരം ഇതിനോടകം തന്നെ സംവിധാനത്തിലേയ്ക്കും ചുവട് വെയ്പ്പ് നടത്തിയിരുന്നു.
