Malayalam
ദയവു ചെയ്ത് അച്ഛനെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, അഭ്യര്‍ത്ഥനയുമായി മണിയന്‍പിള്ള രാജുവിന്റെ മകന്‍
ദയവു ചെയ്ത് അച്ഛനെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, അഭ്യര്‍ത്ഥനയുമായി മണിയന്‍പിള്ള രാജുവിന്റെ മകന്‍
മണിയന്‍പിള്ള രാജുവിനെ കുറിച്ച് വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ നിരഞ്ജന്‍.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം, ആരോഗ്യസ്ഥിതി വീണ്ടെടുത്ത് ഇപ്പോള്‍ വീട്ടില്‍ കഴിയുകയാണെന്നും ദയവു ചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് നിരഞ്ജന്‍ അറിയിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് താരത്തിന്റെ മകന്‍ തന്നെ പ്രതികരണവുമായെത്തിയിരിക്കുന്നത്.
രോഗമുക്തി നേടി സുഖം പ്രാപിച്ചു തുടങ്ങിയ രാജു, നിലവില്‍ അസുഖബാധിതനാണെന്ന തരത്തിലും ചില വാര്‍ത്തകള്‍ എത്തിയിരുന്നു. ആ സാഹചര്യത്തില്‍ കൂടിയാണ് നിരഞ്ജന്റെ പ്രതികരണം.
‘മാര്‍ച്ച് 25നാണ് ഞാന്‍ കോവിഡ് നെഗറ്റീവായത്. ന്യൂമോണിയയും ബാധിച്ചിരുന്നു. നിലവില്‍ വിശ്രമത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളു.
വീണ്ടും വോട്ട് ചെയ്യാന്‍ ഇനിയും അഞ്ച് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുത്താന്‍ തോന്നിയില്ല’ എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
