ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഒരു നീണ്ട ഇടവേള എടുത്തിരുന്നു. എന്നാല്‍ തന്റെ രണ്ടാം വരവില്‍ ഗംഭീരം എന്നതിനേക്കാള്‍ അതിഗംഭീര വരവായിരുന്നു താരം നടത്തിയത്. അടുത്തിടെ സ്റ്റൈലന്‍ ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
ചിത്രങ്ങള്‍ കണ്ട് നിരവധി സ്ത്രീകള്‍ മഞ്ജു വാര്യര്‍ തങ്ങള്‍ക്ക് പ്രചോദനമാണെന്ന് പറയുകയും ചെയ്തിരുന്നു. അടുത്തിടെ വന്ന തന്റെ ചിത്രത്തില്‍ പ്രായക്കുറവ് തോന്നിക്കുന്നു എന്ന് പലരും പറഞ്ഞു. ഇപ്പോഴിതാ അതേ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് മഞ്ജു.
‘എനിക്ക് ഒരിക്കലും ചെറുപ്പത്തോട് മത്സരിക്കാന്‍ തോന്നിയിട്ടില്ല. ഈ അടുത്ത വന്ന എന്റെ ഒരു ചിത്രം കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും ഞാന്‍ അത് വലിയ കാര്യമായി കാണുന്നില്ല. അത് വലിയൊരു ക്രെഡിറ്റോ, അതാണ് വലിയ നേട്ടമെന്നോ ഞാന്‍ കരുതുന്നില്ല. പ്രായമാവുന്നത് സ്വാഭാവികമാണ്. അതിനെ വളരെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയാണ് വേണ്ടത്.
പ്രായമാവുന്നതില്‍ എനിക്ക് സന്തോഷമെയുള്ളു. ചെറുപ്പമായിരിക്കുന്നതില്ല, സന്തോഷമായിരിക്കുന്നുണ്ടോ എന്നതിലാണ് നമ്മള് ശ്രദ്ധിക്കേണ്ടത്. ആ ഫോട്ടോയുടെ കാര്യത്തില്‍ വലിയ ചര്‍ച്ചയുണ്ടായപ്പോഴും എന്റെ മനസില്‍ വന്ന ചിന്ത അതാണ്. ബാക്കിയെല്ലാം രണ്ടാമത് വരുന്ന കാര്യങ്ങളാണ്’ എന്നും മഞ്ജു പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...