Connect with us

തബ്ലീഗ് സമ്മേളനത്തെ വിമര്‍ശിച്ചവര്‍ കുംഭമേള ആഘോഷത്തില്‍ നിശബ്ദത പാലിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്

Malayalam

തബ്ലീഗ് സമ്മേളനത്തെ വിമര്‍ശിച്ചവര്‍ കുംഭമേള ആഘോഷത്തില്‍ നിശബ്ദത പാലിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്

തബ്ലീഗ് സമ്മേളനത്തെ വിമര്‍ശിച്ചവര്‍ കുംഭമേള ആഘോഷത്തില്‍ നിശബ്ദത പാലിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്

ഹരിദ്വാറില്‍ നടന്ന കുംഭമേള ആഘോഷങ്ങള്‍ക്കെതിരെ രംഗത്തെത്തി നടി പാര്‍വതി. കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരുന്നു കുംഭമേള. ഇതില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിനു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതിനെതിരെ മുഖ്യധാര മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹി നിസാമുദ്ദീനില്‍ വെച്ച് നടന്ന തബ്ലീഗ് സമ്മേളനത്തെ മാധ്യമങ്ങള്‍ രൂക്ഷമായ രീതിയിലാണ് ആക്രമിച്ചിരുന്നത്. ഇതേ കുറിച്ച് പരാമര്‍ശിച്ചാണ് പാര്‍വതി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

മുഖ്യധാര മാധ്യമങ്ങളുടെ ഈ വിവേചനത്തെ നാല് സ്റ്റോറികളിലൂടെയാണ് പാര്‍വ്വതി വിമര്‍ശിച്ചിരിക്കുന്നത്. ‘കുംഭമേള തബ്ലീഗ് എന്നിവയെ കുറിച്ചുള്ള കമന്റ്രി കാണുക. ഓ വെയിറ്റ്, കമന്റ്രിയില്ല, മൗനം മാത്രം’ എന്നാണ് കുംഭമേളയില്‍ നൂറിലധികം ഭക്തര്‍ക്ക് കൊവിഡ് ബാധിച്ചു എന്ന വാര്‍ത്തക്കൊപ്പം പാര്‍വ്വതി പങ്കുവെച്ചത്. കുംഭമേളയെയും തബ്ലീഗ് സമ്മേളനത്തെയും താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ കുറിച്ചുള്ള വാര്‍ത്തയും പാര്‍വ്വതി പങ്കുവെച്ചിട്ടുണ്ട്.

മര്‍ക്കസിലെ പോലെയല്ല, കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് രോഗം ആര്‍ക്കും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി തീരത്ഥ് സിംഗ് റാവത്തിന്റെ വിവാദ പരാമര്‍ശം.

”നിസാമുദ്ദീന്‍ മര്‍ക്കസ് പോലെയല്ല, ഹരിദ്വാറിലെ കുംഭമേള. മര്‍ക്കസ് അടച്ചിട്ട ഹാളാണ്്. അവിടെ ഉറങ്ങിയവര്‍ പുതുപ്പുകള്‍ വരെ പങ്കിട്ട് ഉപയോഗിച്ചിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്.

കൊവിഡ് വ്യാപനമുണ്ടാകില്ല. 16 സ്‌നാന ഘട്ടുകളുണ്ടിവിടെ. മാത്രമല്ല, മേളയ്ക്ക് എപ്പോഴും ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് വരില്ല.” സമയക്രമം പാലിച്ചാണ് അഖാഡകള്‍ ഘട്ടുകളില്‍ എത്തുന്നതെന്നും മര്‍ക്കസും കുംഭമേളയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും തിരാത്ത് സിംഗ് പറഞ്ഞു.

മര്‍ക്കസ് നടന്നപ്പോള്‍ കൊവിഡിനെക്കുറിച്ച് ആവശ്യമായ അവബോധം ആര്‍ക്കുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കൊവിഡിനെക്കുറിച്ച് ബോധവാന്‍മാരാണ്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് കുംഭമേള നടക്കുന്നത്. വെല്ലുവിളികള്‍ക്കിടെയിലും വിജയകരമായി മേള നടത്തുക എന്നതാണ് ലക്ഷ്യം. ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസവും വികാരവുമാണ് കുംഭമേളയെന്നും തിരാത്ത് സിംഗ് പറഞ്ഞു.

തിങ്കളാഴ്ച ലക്ഷക്കണക്കിന് പേരാണ് ഗംഗയിലെ സ്നാനത്തിനായി എത്തിയതെന്നാണ് കണക്കുകള്‍. കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കുംഭമേള ഹോട്ട്‌സ്‌പോട്ടായി മാറുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇക്കാര്യം ദേശീയതലത്തില്‍ ചര്‍ച്ചയുമായിരുന്നു. ഇതിന് പിന്നാലെയാണ് തിരാത്ത് സിംഗിന്റെ വിശദീകരണം.

പ്രശസ്തമായ ഹര്‍ കി പോഡി ഘട്ടിലടക്കം തെര്‍മല്‍ സ്‌കാനിംഗ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞദിവസം ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. കൊവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്, തെര്‍മല്‍ സ്‌കാനിംഗ്, മാസ്‌ക് ധരിക്കല്‍ തുടങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More in Malayalam

Trending

Recent

To Top