Malayalam
അണിഞ്ഞൊരുങ്ങി രചന നാരായണന് കുട്ടി, സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ചിത്രങ്ങള്‍
അണിഞ്ഞൊരുങ്ങി രചന നാരായണന് കുട്ടി, സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ചിത്രങ്ങള്‍
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രചന നാരായണന് കുട്ടി. മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറുന്നത്.
ഇപ്പോഴിതാ രചനയുടെ പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറവലാകുന്നത്. നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ലൈറ്റ് നേവി ബ്ലൂ നിറത്തിലുള്ള സാരിയും ലെയ്സ് വര്‍ക്ക് ചെയ്ത മെറ്റീരിയല്‍ ഉപയോഗിച്ചുള്ള ഡിസൈനര്‍ ബ്ലൌസും അണിഞ്ഞാണ് രചന സുന്ദരിയായിരിക്കുന്നത്.
അടുത്ത സുഹൃത്തായ ജിത്തു ജോബിന്റെ വിവാഹച്ചടങ്ങില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. രചന തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പങ്കുവെച്ചത്. വിവാഹത്തിന് താരത്തെ അണിയിച്ചൊരുക്കിയത് അമല്‍ അജിത്ത് കുമാറാണ്.
ബെസ്റ്റ് ഫ്രണ്ടാണ് ജിത്തുവെന്നും അതൊരു സുന്ദരമായ ദിവസമായിരുന്നുവെന്നും രചന കുറിച്ചിട്ടുണ്ട്. ജീവിതത്തില്‍ ആദ്യമായാണ് വധുവിന്റെ തോഴിയായി നില്ക്കാന് കഴിയുന്നതെന്നും രചന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
