ഐപിഎലിന് മുന്നോടിയായി രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഒരു സമ്മാനം അയച്ചതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജും മകള്‍ അല്ലിയും. സഞ്ജു സാംസണ് ക്യാപ്റ്റനായ രാജസ്ഥാന് റോയല്‍സിന്റെ ജേഴ്സികളും ഒരു സമ്മാനപൊതിയുമാണ് പൃഥ്വിരാജിനും മകള്‍ അല്ലിക്കും നല്‍കിയിരിക്കുന്നത്.
പൃഥ്വിയെന്നും അല്ലിയെന്നും പേരെഴുതിയ ജേഴ്സികളുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് പൃഥ്വിരാജ് തന്നെയാണ് സമ്മാന വിവരം ആരാധകരുമായി പങ്കുവെച്ചത്.
‘ജേഴ്സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാന് റോയല്‍സിനും നന്ദി. ഞാനും അല്ലിയും ആഹ്ലാദത്തിലാണ്. സഞ്ജു.. നീ ടീമിന്റെ ക്യപ്റ്റനായിരിക്കുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷവും അഭിമാനവുമാണ്.
ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള നമ്മുടെ കൂടുതല്‍ വര്‍ത്തമാനങ്ങള്‍ക്കായി കാത്തിരിക്കുന്നു’ എന്ന് ജേഴ്സിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.
2012ല്‍ ഐപിഎലില്‍ എത്തിയ സഞ്ജു 2013 മുതല്‍ രാജസ്ഥാന് റോയല്‍സിനു വേണ്ടി കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണുകളിലെല്ലാം രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച സഞ്ജുവിനെ ടീം ക്യാപ്റ്റനായി ഈ വര്‍ഷമാണ് മാനേജ്മെന്റ് തീരുമാനിച്ചത്. സഞ്ജുവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ടീം പഞ്ചാബ് കിങ്സിനെ നേരിടും.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...