Malayalam
‘താന്‍ ഡോറയെ പോലെയുണ്ട്’, പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ
‘താന്‍ ഡോറയെ പോലെയുണ്ട്’, പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരം.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അഹാന. പലപ്പോഴും തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ താന്‍ ഡോറയെ പോലെയെന്ന് തോന്നുന്നുവെന്നാണ് അഹാന കുറിച്ചിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ചിത്രമാണ്. അതിരപ്പള്ളിയാണ് അഹാന ഏറ്റവും ഒടുവില്‍ സന്ദര്‍ശിച്ച സ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സമയം അഹാന എവിടെയായിരുന്നു? എന്തുകൊണ്ട് വോട്ടിന് വന്നില്ലാ എന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. അഹാന ആ സമയം നാട്ടില്‍ പോലുമില്ലായിരുന്നു. ഇപ്പോള്‍ മകളുടെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കൃഷ്ണകുമാര്‍.
