Malayalam
‘നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ’ മറുപടിയുമായി അര്‍ച്ചന കവി
‘നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ’ മറുപടിയുമായി അര്‍ച്ചന കവി
നീലത്താമര എന്ന ഒറ്റ ചിത്രം മതി അര്‍ച്ചന കവി എന്ന താരത്തെ ഓര്‍ത്തിരിക്കാന്‍. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ താരം പങ്കുവയ്ക്കാറുണ്ട്.
ഇടയ്ക്ക് വെച്ച് രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും താരത്തിന് നേരെ നടന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റന്‍ ആന്‍സര്‍ സെക്ഷനില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് അര്‍ച്ചന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
”നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ?” എന്നാണ് ആരാധകന്റെ ചോദ്യം.
ഇതിന് അര്‍ച്ചന നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ”തീര്‍ച്ചയായും, പക്ഷേ നമ്മള്‍ക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്” എന്നാണ് താരത്തിന്റെ മറുപടി.
2016ല്‍ ആയിരുന്നു അര്‍ച്ചന വിവാഹിതയാകുന്നത്. ഇരുവരും വേര്‍പിരിഞ്ഞു എന്നുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. 2016ല്‍ റിലീസ് ആയ വണ്‍സ് അപ്പോണ്‍ എ ടൈം ദെര്‍ വാസ് എ കള്ളന്‍ എന്ന ചിത്രത്തിലാണ് അര്‍ച്ചന ഒടുവില്‍ വേഷമിട്ടത്. ഇപ്പോള്‍ വെബ് സീരിസുകളില്‍ വേഷമിട്ടിരുന്നു.
പണ്ടാരപ്പറമ്പില്‍ ഹൗസ് എന്ന വെബ് സീരിസിന്റെ സംവിധായികയും നിര്‍മ്മാതാവുമാണ് അര്‍ച്ചന. മമ്മി ആന്‍ഡ് മി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, അഭിയും ഞാനും, ഹണി ബീ, നാടോടി മന്നന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം.
