News
പ്രണയ വിവാഹം കഴിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് അച്ഛന്
പ്രണയ വിവാഹം കഴിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് അച്ഛന്
കന്നട നടിയും ബിഗ് ബോസ് താരവും എഴുത്തുകാരിയുമായ ചൈത്ര കൂട്ടൂര് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത് വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് താരം.
ഫിനോയില്‍ കുടിച്ച് അവശനിലയില്‍ കാണപ്പെട്ട ചൈത്രയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ചൈത്രയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ചൈത്രയുടെ വിവാഹം കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയാണ് ഭര്‍ത്താവ്. വിവാഹത്തില്‍ നാഗാര്‍ജുനയുടെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.
അതെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് ചൈത്രയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിഗ് ബോസ് സീസണ് 7 മത്സരാര്‍ത്ഥി ചൈത്ര കോട്ടൂര്‍ മാര്‍ച്ച് 28നായിരുന്നു രഹസ്യമായി വിവാഹം കഴിച്ചത്. മാണ്ഡ്യയിലുള്ള വ്യവസായി നാഗാര്‍ജുനയാണ് വരന്. ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ബൈതരായണപുര ഗണപതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനസികമായി വിഷമത്തിലായിരുന്നുവെന്നാണ് ചൈത്രയുടെ പിതാവ് പറയുന്നത്. ഉടന്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് മകള്‍ക്ക് മടങ്ങിവരാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ചൈത്ര ഇപ്പോള്‍.
അവള് ഇതിനോടകം ഒരു പാഠം പഠിച്ചുകഴിഞ്ഞു. ഇനി ജീവിതത്തില്‍ ഇതുപോലെ തെറ്റായ തീരുമാനം എടുക്കില്ല. എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അവള് ഉറപ്പുനല്‍കിയിട്ടുണ്ട്. അവളുടെ ഭാവി മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ എന്നും പിതാവ് ഒരു മാധ്യമത്തോട് പറഞ്ഞു.
സംഭവത്തിന് ശേഷം ചൈത്രയുടെ ഭര്‍ത്താവുമായി സംസാരിച്ചിട്ടില്ല. അവളുടെ ആരോഗ്യം വീണ്ടെടുത്ത ശേഷം ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നം പരിഹരിക്കുന്നതിന് ശ്രമിക്കുമെന്നും ചൈത്രയുടെ പിതാവ് പറഞ്ഞു.
നിലവില്‍ ചൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നുമാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ നാഗാര്‍ജുനയുടെ കുടുംബം ഇവരുടെ ബന്ധം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
വീട്ടിനുള്ളില്‍ പ്രവേശിക്കാനും അനുവദിച്ചില്ല . ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷം ചൈത്രക്കുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
