Malayalam
അഭിനയം തുടങ്ങിയത് പത്തൊമ്പതാമത്തെ വയസ്സില്‍, ഇപ്പോഴത്തെ പ്രായം തെളിവ് അടക്കം കാട്ടി റിനി
അഭിനയം തുടങ്ങിയത് പത്തൊമ്പതാമത്തെ വയസ്സില്‍, ഇപ്പോഴത്തെ പ്രായം തെളിവ് അടക്കം കാട്ടി റിനി
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിനി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കറുത്തമുത്ത് എന്ന പരമ്പരയിലൂടെയാണ് റിനി പ്രേക്ഷകരുടെ സ്വീകരണമുറിയലെ താരമായ മാറുന്നത്.
പരമ്പരയില്‍ ബാല എന്ന ഐഎഎസ് ഓഫീസറായി ആണ് റിനി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിനി തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് റിനി താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മറുപടി.
21 വയസായെന്ന് ചോദിച്ചയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ ഫോട്ടോ സഹിതം നല്‍കിയാണ് റിനി മറുപടി നല്‍കിയത്. അഭിനയം തുടങ്ങിയത് 12-ാമത്തെ വയസിലാണെന്ന് മറ്റൊരു ചിത്രവും പങ്കുവച്ചുകൊണ്ട് റിനി പറയുന്നു.
കറുത്തമുത്തിലെ ഏറെ പക്വതയുള്ള ബാല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ റിനിയ്ക്ക് 19 വയസായിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലും സജീവമാണ് താരം.
