News
വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഗാനരംഗത്തിന് വീണ്ടും ചുവടുവെച്ച് നടി കിരണ്‍ റാത്തോര്‍; വൈറലായി വീഡിയോ
വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഗാനരംഗത്തിന് വീണ്ടും ചുവടുവെച്ച് നടി കിരണ്‍ റാത്തോര്‍; വൈറലായി വീഡിയോ
താന്‍ അഭിനയിച്ച ഗാനരംഗത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചുവടുവച്ച് നടി കിരണ്‍ റാത്തോര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് താരത്തിന്റെ വീഡിയോ.
2003ല്‍ പുറത്തിറങ്ങിയ ‘തിരുമലൈ’ എന്ന സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ കിരണ്‍ വീണ്ടും ചുവടുവച്ചത്. ഇളയ ദളപതി വിജയ്യും നടി ജ്യോതികയുമായിരുന്നു നായികാനായകന്മാരായി എത്തിയത്. ഇതിലെ ഒരു ഗാനരംഗത്തില്‍ കിരണും എത്തിയിരുന്നു.
ചിത്രം കാര്യമായ പ്രേക്ഷക ശ്രദ്ധ നേടിയില്ലെങ്കിലും ഈ ഗാനം അക്കാലത്ത് വന്‍ ഹിറ്റായി മാറിയിരുന്നു. ഈ ഗാനത്തിലുടെ കിരണിനെ ഏറെ പേര് ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഗാനത്തിനാണ് 40കാരിയായ കിരണ്‍ വീണ്ടും ഡാന്‍സ് ചെയ്യുകയും തന്റെ ആരാധകര്‍ക്കായി അത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കിരണ്‍ ‘താണ്ഡവം’ എന്ന മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. പിന്നീട് മായക്കാഴ്ച്ച, മനുഷ്യമൃഗം, ഡബിള്‍ എന്നീ മലയാള സിനിമകളിലും കിരണ്‍ റാത്തോര്‍ അഭിനയിച്ചിരുന്നു.
