News
വോട്ടു ചെയ്യാന്‍ വിജയ് സൈക്കിളില്‍ എത്തിയതിന്റെ കാരണം വ്യക്തമാക്കി മാനേജര്‍
വോട്ടു ചെയ്യാന്‍ വിജയ് സൈക്കിളില്‍ എത്തിയതിന്റെ കാരണം വ്യക്തമാക്കി മാനേജര്‍
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സൈക്കിളില്‍ വോട്ട് ചെയ്യാന്‍ നടന്‍ വിജയ് സൈക്കിളില്‍ എത്തിയത് വാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചെന്നൈ നീലാങ്കരിയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്.
എന്നാല്‍ ഇന്ധന വില വര്‍ദ്ധനവിന് എതിരെയുള്ള താരത്തിന്റെ പ്രതിഷേധമാണിത് എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വിജയ് സൈക്കിളില്‍ എത്താനുള്ള കാര്യം വ്യക്തമാക്കി എത്തിയിരിക്കുകയാണ് വിജയുടെ മാനേജര്‍ റിയാസ്.
പോളിംഗ് ബൂത്ത് വിജയ്യുടെ വീടിനടുത്ത് ആയതിനാലാണ് അദ്ദേഹം സൈക്കിളില്‍ പോകാന്‍ തീരുമാനിച്ചത്. കാര്‍ എടുത്താല്‍ റോഡില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടേക്കാം. ഇതിന് പിന്നില്‍ മറ്റൊരു ഉദ്ദേശവുമില്ല എന്നാണ് റിയാസിന്റെ ട്വീറ്റ്.
അതേസമയം, സൂര്യ, രജനികാന്ത്, കമല്‍ഹാസന്‍, ശിവ കാര്‍ത്തികേയന്‍, ഉദയനിധി, സ്റ്റാലിന്‍, അജിത്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങളടക്കം രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.
