Malayalam
നിന്റെ ഭാര്യയെ പോയി വിളിക്കെടാ..!ചൊറിയാന്‍ വന്ന ഫിറോസിന് മാസ് മറുപടികളുമായി രമ്യ
നിന്റെ ഭാര്യയെ പോയി വിളിക്കെടാ..!ചൊറിയാന്‍ വന്ന ഫിറോസിന് മാസ് മറുപടികളുമായി രമ്യ
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്‌ബോസ് സീസണ്‍ മൂന്നില്‍ റീ എന്‍ട്രി നടത്തിയിരിക്കുകയാണ് രമ്യ പണിക്കര്‍. അത് തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയവും. ഈസ്റ്റര്‍ എപ്പിസോഡില്‍ അമ്പതാം ദിന കേക്കുമായാണ് രമ്യ പണിക്കര്‍ വീണ്ടും ബിഗ് ബോസിലെത്തിയത്.
അടുത്തിടെ പുറത്തായ രമ്യയുടെ തിരിച്ചുവരവ് പലരും പ്രവചിച്ചിരുന്നു. ഈസ്റ്റര്‍ എപ്പിസോഡിന്റെ പ്രൊമോ വന്നതിന് പിന്നാലെയാണ് രമ്യ വീണ്ടും വരുന്നെന്ന സൂചന പ്രേക്ഷകര്‍ക്ക് ലഭിച്ചത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രമ്യ രണ്ട് ആഴ്ച മാത്രമായിരുന്നു നേരത്തെ ബിഗ് ബോസില്‍ നിന്നത്. ഇത്തവണ ബിഗ് ബോസ് നല്‍കിയ അവസരം രമ്യ നന്നായി വിനിയോഗിക്കുമെന്നാണ് പലരും കരുതുന്നത്.
അതേസമയം ബിഗ് ബോസ് ഹൗസില്‍ എത്തിയതിന് തൊട്ടുപിന്നാലെ പോളി ഫിറോസുമായി ഏറ്റുമുട്ടുന്ന രമ്യയെ കാണിച്ചിരുന്നു. ബെഡ് മാറുമോ എന്ന് രമ്യ സജ്നയോട് ചോദിച്ചിരുന്നു. തുടര്‍ന്നാണ് ഇത് ചോദിച്ച് ഫിറോസ് ഖാന്‍ രമ്യയോട് ചൂടായത്.
തുടര്‍ന്ന് വിട്ടുകൊടുക്കാതെ രമ്യയും അങ്ങോട്ട് കയറി വായടിപ്പിക്കുന്ന മറുപടി നല്‍കുകയായിരുന്നു. എന്താണ് നടന്നതെന്ന് വ്യക്തമായി അറിയാതെയാണ് ഫിറോസ് രമ്യയോട് ചൂടായത്. തുടര്‍ന്ന് താന്‍ കാര്യമറിയാതെ ഒന്നും സംസാരിക്കരുതെന്ന് രമ്യ പറഞ്ഞു.
എന്നെ കൈചൂണ്ടി സംസാരിക്കരുത്, അതിന് ഫിറോസ് ആയിട്ടില്ല. തന്റെ ഭാര്യയെ പോയി കൈചൂണ്ട്. ഞാന്‍ മാന്യമായാണ് സജിനയോട് സംസാരിച്ചത്. മോശമായ വാക്കുകള്‍ ഉപയോഗിക്കരുതെന്നും എനിക്ക് സപ്പോര്‍ട്ട് ഉളളത് കൊണ്ടാണ് ഞാന്‍ ഇവിടെ വീണ്ടും വന്നതെന്നും രമ്യ പറഞ്ഞു.
തുടര്‍ന്ന് ഇതിന് എന്റെ സ്വഭാവം മാറുമെന്നായിരുന്നു ഫിറോസിന്റെ മറുപടി. എന്നാല്‍ അതൊന്ന് കാണണമെന്ന് രമ്യ ഫിറോസിന്റെ മുഖത്തുനോക്കി പറഞ്ഞു. പെണ്ണായത് കൊണ്ട് വെറുതെ വിടുന്നുവെന്ന് ഫിറോസ് പറഞ്ഞപ്പോള്‍, പെണ്ണായാ താന്‍ എന്തോ ചെയ്യും.
ഇവിടെ വേറെയും ആണുങ്ങളുണ്ടെടോ എന്നായിരുന്നു രമ്യയുടെ മറുപടി. തുടര്‍ന്ന് താന്‍ കാര്യമെന്താണെന്ന് അറിഞ്ഞോ, എന്നിട്ടാണോ എന്നോട് സംസാരിക്കുന്നത് എന്ന് രമ്യ ചോദിച്ചു.
മാന്യമായി എന്താ കാര്യമെന്നാണ് ഞാന്‍ ചോദിച്ചത്. അല്ലാതെ നിന്റെ ഭര്‍ത്താവിനെ പോലെ അടി ഉണ്ടാക്കുന്നില്ല എന്ന് രമ്യ സജ്‌നയോട് പറഞ്ഞു. നീ എന്താ പോയിട്ട് തിരിച്ച് വന്നേ എന്ന ഫിറോസിന്റെ ചോദ്യത്തിന് പ്രേക്ഷകരുടെ സപ്പോര്‍ട്ട് ഉളളത് കൊണ്ടാണെന്ന് രമ്യ പറഞ്ഞു.
താന്‍ എല്ലാവരോടും കേറി ചൊറിയുമ്പോള്‍ അവര്‍ കേക്കുമ്പോലെ ഞാന്‍ മിണ്ടാതിരിക്കുമെന്ന് നിങ്ങള്‍ കരുതേണ്ടെന്നും രമ്യ പറഞ്ഞു. നിനക്ക് വിവരമില്ല. അളുവാച്ചി എന്ന് ഫിറോസ് രമ്യയെ വിളിച്ചു. ഇതിന് തന്റെ ഭാര്യയെ പോയി വിളിക്കെന്നായിരുന്നു രമ്യയുടെ മറുപടി.
അതേസമയം വഴക്കിനിടയില്‍ ഇവരെ പിടിച്ചുമാറ്റാന്‍ ആരും ചെന്നില്ലായിരുന്നു. മണിക്കുട്ടന്‍, സന്ധ്യ, ഡിംപല്‍ ഉള്‍പ്പെടെയുളളവര്‍ നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തത്. ഫിറോസ് പറഞ്ഞതിനെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് രമ്യ നല്‍കിയത്. പഴയ രമ്യയേക്കാള്‍ ഇത്തവണ കൂടുതല്‍ സ്ട്രോംഗായിട്ട് സംസാരിക്കുന്ന രമ്യയെ ആണ് ഇന്നത്തെ എപ്പിസോഡില്‍ പ്രേക്ഷകര്‍ കണ്ടത്.
ഫിറോസ് ഖാനെ ലക്ഷ്യമിട്ടാണ് രമ്യ ഇത്തവണ വന്നതെന്ന സൂചനകളും പുതിയ എപ്പിസോഡിലൂടെ ലഭിക്കുന്നു. രമ്യയുടെ ഓരോ മറുപടികളും കണ്ട് അമ്പരന്നു നില്‍ക്കുന്ന സഹമല്‍സരാര്‍ത്ഥികളെയും ബിഗ് ബോസില്‍ കാണിച്ചിരുന്നു.
