Malayalam
രമ്യയുടെ തിരിച്ചുവരവിന് കാരണം ബിഗ്‌ബോസ് വീട്ടിനുള്ളിലെ ആ രണ്ട് മത്സരാര്‍ത്ഥികള്‍!!!?
രമ്യയുടെ തിരിച്ചുവരവിന് കാരണം ബിഗ്‌ബോസ് വീട്ടിനുള്ളിലെ ആ രണ്ട് മത്സരാര്‍ത്ഥികള്‍!!!?
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോകളില്‍ ഒന്നായ ബിഗ്‌ബോസ് സീസണ്‍ മൂന്ന് അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സംഭവ ബഹുലമായ അമ്പത് ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞു പോയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി രണ്ടാഴ്ചകള്‍ക്ക് ശേഷം പുറത്തായ രമ്യ പണിക്കരുടെ തിരിച്ചുവരവ് ശ്രദ്ധേയമായിരുന്നു.
രമ്യ വീണ്ടും തിരിച്ചെത്തിയത് മിക്കവരിലും ഞെട്ടലും സന്തോഷവും ഉണ്ടാക്കി. രമ്യ എവിടെയും പോയില്ലെന്നും ഇവിടെ തന്നെയുണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് പറഞ്ഞത്. അമ്പതാം എപ്പിസോഡില്‍ അതിന്റെ കേക്കുമായാണ് രമ്യ ഹൗസില്‍ പ്രവേശിച്ചത്.
മത്സരത്തില്‍ ആക്ടീവായി വരുന്ന സമയത്തായിരുന്നു രമ്യക്ക് അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്തുപോകേണ്ടി വന്നത്. അതേസമയം ഈസ്റ്റര്‍ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ വന്നതിന് പിന്നാലെ ഹൗസില്‍ പ്രവേശിക്കുന്ന മല്‍സരാര്‍ത്ഥി രമ്യ തന്നെയാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടിരുന്നു. പ്രൊമോ വീഡിയോയുടെ താഴെയാണ് കൂടുതല്‍ പ്രേക്ഷകരും രമ്യയായിരിക്കും വീണ്ടും വരുന്നതെന്ന് പറഞ്ഞത് കമന്റിട്ടത്.
ഈസ്റ്ററിനു മുമ്പ് നടന്ന ഏവിയേഷന്‍ പ്രക്രിയയില്‍, ആകാംക്ഷകള്‍ക്കൊടുവില്‍ ഭാഗ്യലക്ഷ്മി പുറത്തായതിന് പിന്നാലെ രമ്യ പണിക്കര്‍ വീണ്ടും എത്തുകയായിരുന്നു. അതേസമയം ബിഗ് ബോസ് എല്ലാം പഠിപ്പിച്ചാണ് രമ്യയെ വിട്ടതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മറ്റ് ചിലര്‍ ഫിറോസ് ഖാനെ ഒതുക്കുന്നതിന് വേണ്ടിയാണോ രമ്യ എത്തിയതെന്ന ചോദ്യങ്ങളുമായി എത്തി.
ബിഗ് ബോസ് തന്നെയാണ് ശരിക്കും ഗെയിം കളിക്കുന്നതെന്നാണ് രമ്യയുടെ രണ്ടാം വരവിന് പിന്നാലെ പ്രേക്ഷകര്‍ പറഞ്ഞത്. നന്നായി കളിക്കുന്നയാള്‍ക്കെതിരെ ഗെയിം പറഞ്ഞ് പഠിപ്പിച്ച് ഒരാളെ വിടാന്‍ ബിഗ് ബോസ് ഇത്തവണയും മറന്നില്ലെന്ന വിലയിരുത്തലുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നു.
അതേസമയം രമ്യയുടെ രണ്ടാം വരവ് സായിയുടെ നയതന്ത്ര വിജയമാണെന്നാണ് മറ്റുചിലര്‍ പറയുന്നത്. ബിഗ് ബോസിനെയും ക്യാപ്റ്റനെയും വകവെക്കാതെ പോവുന്ന ഫിറോസിനെതിരെ രമ്യയെ പോലെ ഒരാള്‍ വേണമെന്നായിരുന്നു സായി പറഞ്ഞത്.
രമ്യയുടെ വരവിന് പിന്നില്‍ സായി തന്നെയാണെന്നാണ് ബിഗ് ബോസ് ആരാധകരുടെ കണ്ടെത്തല്‍. ഒപ്പം ഫിറോസ് ഖാന്റെ പ്രവൃത്തികളും കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ രമ്യയുടെ രണ്ടാം വരവ് രണ്ടും കല്‍പ്പിച്ചാണെന്നാണ് സൂചന. ബിഗ് ബോസില്‍ മോശം പ്രകടനം കാഴ്ചവെച്ച താരമായിരുന്നില്ല രമ്യ.
ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലും മറ്റും തന്റെ കഴിവിന്റെ പരമാവധി മികവുറ്റതാക്കിയിരുന്നു താരം. എന്നാല്‍ അപ്രതീക്ഷിതമായി ഷോയില്‍ നിന്നും രമ്യയ്ക്ക് പുറത്തുപോവേണ്ടി വരികയായിരുന്നു. ബിഗ് ബോസ് നല്‍കിയ അവസരം ഇത്തവണ നന്നായി രമ്യ വിനിയോഗിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അമ്പത് എപ്പിസോഡുകള്‍ പിന്നിട്ടതോടെ ബിഗ് ബോസില്‍ ഇനി മല്‍സരങ്ങള്‍ കടുക്കുമെന്നാണ് സൂചന. ഷോയിലെ വരാനിരിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കായും ആരൊക്കെ വീഴും ആരോക്കെ വാഴും എന്ന് വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
