News
സിനിമ ഉപേക്ഷിക്കുമെന്ന് കമല്ഹസന്; തന്റെ രാഷ്ട്രീയ പ്രവേശനം ഐതിഹാസികമാണെന്നും താരം
സിനിമ ഉപേക്ഷിക്കുമെന്ന് കമല്ഹസന്; തന്റെ രാഷ്ട്രീയ പ്രവേശനം ഐതിഹാസികമാണെന്നും താരം
Published on
ജനസേവനത്തിനും, രാഷ്ട്രീയ ജീവിതത്തിനും തടസമാകുമെന്ന് തോന്നിയാല്‍ സിനിമ ഉപേക്ഷിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ ഹാസന്.
തന്റെ രാഷ്ട്രീയ പ്രവേശനം ഐതിഹാസികമാണെന്നും, അന്തരിച്ച നടന് എംജിആര്‍ സിനിമയിലൂടെ തന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എതിര് സ്ഥാനാര്‍ഥികള്‍ പലരും താന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സിനിമയിലേക്ക് മടങ്ങിപ്പോകുമെന്നാണ് പറയുന്നത്. എന്നാല്‍ ആരാണ് മടങ്ങിപോകുന്നതെന്ന് നമുക്ക് വഴിയെ കാണാം എന്നും കമല്‍ ഹസന് പറഞ്ഞു.
നടിമാരായ രാധിക ശരത്കുമാര്, സുഹാസിനി മണിരത്നം തുടങ്ങിയവരും കമലിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
Continue Reading
You may also like...
Related Topics:Kamal Haasan
