ബോളിവുഡില്‍ നിന്നും തനിക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് സല്മാന് ഖാന്റെ മുന്‍ കാമുകിയും 90കളിലെ സൂപ്പര്‍ നായികയുമായിരുന്ന സോമി അലി.
കൗമാരകാലത്ത് സല്മാന് ഖാനോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ മുംബൈയിലേക്ക് എത്തിയതെന്നും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിനാലാണ് വെറും 10 ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് താന്‍ ബോളിവുഡ് വിട്ടെതെന്നും സോമി പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നതിനെ കുറിച്ച് സോമി അലി.
ഒന്നിലധികം സംവിധായകന്മാര് തന്നോട് മോശമായി പെരുമാറിയതായും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും അവര്‍ തുറന്നു പറഞ്ഞു. സല്‍മാനുമായുള്ള ബന്ധമടക്കം മൊത്തത്തില്‍ തനിക്ക് മോശം അനുഭവമാണ് ബോളിവുഡില്‍ നിന്നുണ്ടായതെന്നും സോമി പ്രതികരിച്ചു.
‘അന്നേ എനിക്ക് താല്പര്യമില്ലായിരുന്നു. ഇപ്പോള്‍ തന്നെ എനിക്ക് തോന്നുകയാണെങ്കില്‍ തന്നെ അവിടം എനിക്ക് യോജിക്കില്ല’ എന്ന് ബോളിവുഡിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച ചോദ്യത്തിന് അലി ഉത്തരം പറഞ്ഞു.
തന്റെ വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് ‘നോ മോര് ടിയേഴ്സ്’ എന്ന എന്‍.ജി.ഒക്ക് തുടക്കമിടാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. ഇത്തരം ഇരുണ്ട അധ്യായങ്ങളെ വളരേ പോസിറ്റീവാക്കി മാറ്റുന്നതാണ് തന്റെ സന്തോഷമെന്ന് അവര്‍ പറഞ്ഞു. ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ആരാധകര്‍ക്കായി അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...