Malayalam
സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി താരപുത്രി, പുത്തന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി താരപുത്രി, പുത്തന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇന്ദ്രജിത്തിനെയും പൂര്‍ണ്ണിമയെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇവരുടേത്. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേയ്ക്ക് എത്തിയ മക്കളെയും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ എല്ലാവരും വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്. ഇന്ദ്രജിത്തിനും പൂര്‍ണ്ണിമയ്ക്കും പിന്നാലെ മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്. പ്രാര്‍ത്ഥനയുടെ പാട്ടുകളും ഗിത്താര്‍ വായനയും ഡാന്‍സുമൊക്കെ സൈബര്‍ ലോകത്ത് വൈറലാണ്. പ്രാര്‍ത്ഥന പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നതു പോലെ ഇപ്പോള്‍ പ്രാര്‍ത്ഥന പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്.
പ്രാര്‍ത്ഥനയുടെ ഫാഷന്‍ സെന്‍സ് പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ ചുവന്ന വസ്ത്രം ധരിച്ച് മനോഹരിയായി എത്തിയിരിക്കുകയാണ് പ്രാര്‍ത്ഥന. ട്രെഡീഷണല്‍ വസ്ത്രം ആണെങ്കിലും ഒരു മോഡേണ്‍ ടച്ച് ഇവയ്ക്കുണ്ട്. ‘അലോഹ’ എന്ന് മാത്രമാണ് ക്യാപ്ഷനില്‍ താരപുത്രി നല്‍കിയിരിക്കുന്നത്. ചിത്രം ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. അമ്മയെ പോലെ തന്നെ മകളും അപാര ഫാഷന്‍ സെന്സുള്ള ആളാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പതിവ് പോലെ സദാചാരവാദികളും പോസ്റ്റിനു കമന്റുമായി എത്തിയിട്ടുണ്ട്. ഇതെന്ത് കോലമാണെന്നാണ് ചിലര്‍ ചോദിക്കുന്നത്. പ്രാര്‍ത്ഥനയുടെ വസ്ത്രത്തെ കുറിച്ചും കമന്റിട്ട സദാചാരവാദികള്‍ക്ക് മറുപടിയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. തനിക്ക് ഇഷ്ടമുള്ളതാണ് പ്രാര്‍ത്ഥന ധരിച്ചിരിക്കുന്നതെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും അവര്‍ പറയുന്നു.
നേരത്തെയും പ്രാര്‍ത്ഥനയ്ക്കെതിരെ സദാചാരവാദികള്‍ രംഗത്ത് എത്തിയിരുന്നു. ജീന്‍സ് അണിഞ്ഞെത്തിയ ചിത്രത്തിനായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം കമന്റുകള്‍ ലഭിച്ചത്. ഇന്ദ്രജിത്തിനേയും പൂര്‍ണിമയേയും വരെ പരിഹസിക്കുന്ന തരത്തിലായിരുന്നു ആ കമന്റുകള്‍. എന്നാല്‍ ഇതൊന്നും ഗൗനിക്കുന്ന കൂട്ടത്തിലല്ല താനെന്ന് പ്രാര്ത്ഥ്ന തെളിയിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ഡ്രെ്സ് ധരിക്കാന്‍ ഉളുപ്പുണ്ടോ എന്ന് ചോദിച്ച സൈബര്‍ ആങ്ങളമാരോട് ഇല്ലെന്ന് മറുപടിയും പ്രാര്‍ത്ഥന നല്കി. മുന്‍പൊരിക്കല്‍ അമ്മ പൂര്‍ണ്ണിമയോട് മക്കളുടെ വസ്ത്രധാരണത്തെ പറ്റിയുള്ള ചോദ്യം സോഷ്യല്‍ മീഡിയയിലെ ഒരു ചോദ്യോത്തര വേളയില്‍ ഉന്നയിച്ചിരുന്നു. അന്ന് വളരെ വിശാലമായി തന്നെ പൂര്‍ണ്ണിമ മറുപടി പറയുകയും ചെയ്തിരുന്നു. ഞാന്‍ അവരുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്.വസ്ത്രങ്ങളല്ല. അ്ന്തസ്സും മൂല്യങ്ങളും ചിന്തയുമാണ് ഉണ്ടാകേണ്ടത്. നിങ്ങള്‍ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെ കുറിച്ചും ചിന്തിക്കുന്നതും അങ്ങ തന്നെയായിരിക്കണം എന്നുമായിരുന്നു പൂര്‍ണ്ണിമ പ്രതികരിച്ചത്.
ഗായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് പ്രാര്‍ത്ഥന. മോഹന്‍ലാല്‍, ടിയാന്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന് തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. അടുത്തിടെ ഹിന്ദിയിലും പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടിയാണ് പ്രാര്‍ത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീത സംവിധായകന്.
