മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനാണ് അരുണ്‍ ഗോപന്. ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരിയിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് അരുണിനെ വീണ്ടും സംഗീത പ്രേമികള്‍ ഓര്‍ത്തിരിക്കുന്നത്.
2013ലാണ് അരുണ്ഗോപന് നിമ്മിയെ വിവാഹം കഴിക്കുന്നത്. നിമ്മിയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.ചന്ദനമഴയിലെ അഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആങ്കറിങ്, നൃത്തം, വ്ളോഗിംഗ് അങ്ങനെ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും നിമ്മി താരമാണ്.
അടുത്തിടെയാണ് കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ കുഞ്ഞുമായി ആദ്യം പുറത്തുപോയതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ഒരവസരം കിട്ടിയാല്‍ ആ കൊക്കൂണില്‍ നിന്ന് പുറത്ത് കടക്കാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു ഈ അമ്മയും കുഞ്ഞും.
ഇപ്പോഴിതാ ഔദ്യോഗികമായി കുടുംബമായി പുറത്തേക്ക് പോകുകയാണ്. പേടിക്കണ്ട, ഡാഡി ഡാര്‍ലിങ് ആ ക്യാമറയ്ക്ക് പിന്നില്‍ തന്നെയുണ്ട്. ഇനി എപ്പോഴും യാത്രയ്ക്കായി അവന്റെ സാധനങ്ങള്‍ കൂടി പാക്ക് ചെയ്യണം.
ന്യൂ മോം ആകെ കണ്‍ഫ്യൂഷനിലാണെന്നും നിമ്മി ഇന്‍സ്റ്റാഗ്രാമില്‍ കുഞ്ഞുമായി നില്ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...