ചേട്ടനെ ദേഷ്യം പിടിപ്പിക്കാനുള്ള ഒരേയൊരു വഴി അത് മാത്രമാണ്; തുറന്ന് പറഞ്ഞ് കാര്‍ത്തി
തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള ജേഷ്ഠാനുജന്മാരാണ് സൂര്യയു കാര്‍ത്തിയും. ഇപ്പോഴിതാ ചേട്ടന് സൂര്യയെ എങ്ങനെ ദേഷ്യം പിടിപ്പിക്കാമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് കാര്‍ത്തി.
ബാല്യകാലത്തെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ചേട്ടന് സൂര്യയെ എങ്ങനെ ദേഷ്യം പിടിപ്പിക്കാമെന്ന് അനിയന് കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. സൂര്യയെ പ്രകോപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം ഒരേ പോലെ വസ്ത്രം ധരിക്കുക എന്നതാണെന്ന് കാര്‍ത്തി പറയുന്നു.
”ചേട്ടനെ ദേഷ്യം പിടിപ്പിക്കാനുള്ള ഒരേയൊരു വഴി അദ്ദേഹത്തിന്റേത് പോലെയുള്ള വസ്ത്രം ധരിക്കുക എന്നതാണ്. ഇപ്പോഴും ഒന്ന് ശ്രമിച്ചാല്‍ കൊള്ളാമെന്നുണ്ട്.
നിങ്ങളില്‍ എത്ര സഹോദരങ്ങള്‍ ഒരേ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്?” എന്ന് കാര്‍ത്തി കുറിച്ചു. ബാല്യകാലത്ത് ഇരുവരും ഒരു പോലുള്ള വസ്ത്രം ധരിച്ച് നില്ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
സുല്‍ത്താന്‍ ആണ് കാര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊന്നിയിന്‍ സെല്വന് ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം, പാണ്ഡ്യരാജ് ഒരുക്കുന്ന ചിത്രമാണ് സൂര്യയുടെതായി ഒരുങ്ങുന്നത്.
