ക്യൂട്ട് ലുക്കില്‍ ഗൗരി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
96 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി ജി കിഷന്. തൃഷയുടെ ചെറുപ്പം അഭിനയിച്ച താരം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്.
ഇപ്പോഴിതാ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന്റെ പ്രൊമോഷന് വര്‍ക്കുകള്‍ക്ക് എത്തിയ താരത്തിന്റെ ഫോട്ടോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
ക്യൂട്ട് ലുക്കില്‍ എത്തിയിരിക്കുന്ന ഗൗരിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മനു ശങ്കറാണ്.
സണ്ണി വെയിനെ നായകനാക്കി ലക്ഷ്യ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിക്കുന്ന അനുഗ്രഹീതന്‍ ആന്റണി സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
അരുണ്‍ മുരളീധരന് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ഹരിശങ്കര്‍ കെ എസ് ആലപിച്ച സമൂഹ മാധ്യമങ്ങളില്‍ തരംഗമായ കാമിനി എന്ന ഗാനം പുറത്തിറങ്ങിയ ശേഷം ഇരുപ്പത്തിമൂന്നു മില്യണിലധികം ആളുകളാണ് കണ്ടത്.
