Connect with us

തന്റെ ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷ്; മാരി സെല്‍വരാജ്

News

തന്റെ ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷ്; മാരി സെല്‍വരാജ്

തന്റെ ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷ്; മാരി സെല്‍വരാജ്

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്റെ റിലീസിനിടെ നടന്ന പത്രസമ്മേളനത്തില്‍ ധനുഷിനെക്കുറിച്ച് മാരി സെല്‍വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ധനുഷ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ആദ്യ ചിത്രമായ പരിയേരും പെരുമാളില്‍ നായകനായി ഉദ്ദേശിച്ചിരുന്നത് ധനുഷിനെയാണ്. തന്റെ ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷെന്നാണ് മാരി സെല്‍വരാജ് പറഞ്ഞത്.

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് തൊട്ട് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാല്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗര്‍ പെരുമാള്‍, നടരാജന്‍ സുബ്രഹ്മണ്യന്‍, 96 ഫെയിം ഗൗരി കിഷന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

More in News

Trending

Recent

To Top