News
ബി.ജെ.പി സൃഷ്ടിക്കുന്ന പ്രഹസനനാടകമാണ് ‘ലവ് ജിഹാദ്’; നടി നഗ്മ
ബി.ജെ.പി സൃഷ്ടിക്കുന്ന പ്രഹസനനാടകമാണ് ‘ലവ് ജിഹാദ്’; നടി നഗ്മ
Published on
ഇലക്ഷന് സമയത്ത് ബി.ജെ.പി സൃഷ്ടിക്കുന്ന പ്രഹസനനാടകമാണ് ‘ലവ് ജിഹാദ്’ എന്ന് നടിയും മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ നഗ്മ.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയും കൂട്ടരും ഈ ഇല്ലാക്കഥകളുമായി രംഗത്തുവന്നിട്ടുള്ളത്. തങ്ങളുടെ അവകാശവാദങ്ങള്‍ ശരിയാണെന്ന് സമര്ഥിക്കാനുള്ള വസ്തുതകളും രേഖകളുമൊന്നും ഇവരുടെ പക്കലില്ലെന്നും നഗ്മ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
ലവ് ജിഹാദ് ആരോപണവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമീഷന്റെ തെറ്റായ സൂചനകള്‍ അന്തരീക്ഷം ദുഷിപ്പിക്കാനേ ഉപകരിക്കൂവെന്നും നഗ്മ അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ് ആരോപണങ്ങളിലെ കള്ളത്തരം തുറന്നുകാട്ടി ഒരു വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് ഉള്‍പ്പെടെയാണ് നഗ്മയുടെ ട്വീറ്റ്.
Continue Reading
You may also like...
Related Topics:Actress
