News
അഭിനയത്തിലേയ്ക്ക് എത്തുന്നത് രണ്ട് മക്കളും ജനിച്ചതിനു ശേഷം, ‘കൂടെവിടെ’യിലെ അദിഥി ടീച്ചര്‍ പറയുന്നു
അഭിനയത്തിലേയ്ക്ക് എത്തുന്നത് രണ്ട് മക്കളും ജനിച്ചതിനു ശേഷം, ‘കൂടെവിടെ’യിലെ അദിഥി ടീച്ചര്‍ പറയുന്നു
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന താരമാണ് ശ്രീധന്യ. പരമ്പരയില്‍ അദിഥി എന്ന ടീച്ചറുടെ വേഷത്തിലാണ് താരം എത്തുന്നത്. സിനിമയില്‍ സജീന സാന്നിധ്യമായിരുന്ന ശ്രീധന്യ പാലക്കാട്ടുകാരിയാണ്.
സിനിമയില്‍ നല്ല അവസരങ്ങള്‍ വന്നതോടെ സീരിയലില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. അവതാരകയായി ആണ് ശ്രീധന്യയുടെ തുടക്കം. തുടര്‍ന്ന് സീരിയലിലും സിനിമയിലേയ്ക്കും താരം കടക്കുകയായിരുന്നു.
സ്വദേശിയായ ഋഷികേശാണ് ഭര്‍ത്താവ്. കോളേജ് കാലത്തെ പ്രണയം വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു. ആഗ്രഹം പോലെ മാധ്യമ മേഖലയില്‍ ജോലി ചെയ്യാന്‍ ഉള്ള പിന്തുണയും ഋഷികേശ് നല്‍കിയിരുന്നു.
വൈഷ്ണവി, മൃണാളിനി എന്നി രണ്ട് പെണ്മകകളാണ് ഈ ഉള്ളത്. രണ്ട് മക്കളും ജനിച്ച ശേഷമാണ് അഭിനയത്തിലേക്കെത്തുന്നത്. ഭര്‍ത്താവ് നല്ല സപ്പോര്‍ട്ടാണ് നല്‍കുന്നത്. അത് തന്നെയാണ് ജീവിതത്തിന്റെ വിജയമെന്നും താരം പറയുന്നു.
മംഗ്ലീഷ്, ഞാന്‍ സംവിധാനം ചെയ്യും, രക്ഷാധികാരി ബൈജു തുടങ്ങി അര ഡസനോളം ചിത്രങ്ങളില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി, ബാലചന്ദ്ര മേനോന്, ബിജു മേനോന് തുടങ്ങിയ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
