ഈ മോഹന്‍ലാല്‍ നായികയെ മനസ്സിലായോ? പാര്‍വതിയുടെ പുത്തന്‍ വിശേഷങ്ങള്‍
ഹലോ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി മില്‍ട്ടണ്‍. സിനിമകളില്‍ സജീവമല്ലെങ്കില്‍ കൂടി പ്രേക്ഷകര്‍ക്ക് താരത്തിനെ ഇപ്പോഴും ഇഷ്ടമാണ്. മോഡലിംഗില്‍ കൂടിയാണ് പാര്‍വതി സിനിമയിലേയ്ക്ക് എത്തുന്നത്.
നിരവധി തെലുങ്ക്, മലയാള സിനിമകളിലും അഭിനയിച്ച താരത്തിന്റെ ഹലോയാണ് ശ്രദ്ധിക്കപ്പെട്ടത്. വെന്നേല എന്ന ചിത്രത്തില്‍ രാജയ്ക്കൊപ്പം അഭിനയിച്ചു. മഹേഷ് ബാബുവിനൊപ്പം തെലുങ്ക് ചിത്രമായ ഡുക്കുഡുവിലെ ‘പൂവായ് പൂവായി’ എന്ന ഐറ്റം സോങ്ങിലൂടെ അവര്‍ വീണ്ടും പ്രശസ്തി നേടി. ഇടയ്ക്ക് താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളൊക്കെ വൈറല്‍ ആയിരുന്നു.
എന്നാല്‍ ‘ഹലോ’ എന്ന സിനിമയ്ക്കായി പാര്‍വതിയെ ബുക്ക് ചെയ്യാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് റാഫി മെക്കാര്‍ട്ടിന്‍ തുറന്ന് പറഞ്ഞിരുന്നു. പാര്‍വതിയോട് ആദ്യമായി കഥ പറയാന്‍ പോയപ്പോള്‍ പ്രതിഫലത്തിന്റെ കാര്യമാണ് ആദ്യം പറഞ്ഞത്.
മലയാള സിനിമയ്ക്ക് പരിമിതിയുണ്ടെന്നും തെലുങ്ക് സിനിമകളില്‍ നല്കാന് കഴിയുന്ന പ്രതിഫലം അവിടെ നല്കാന് കഴിയില്ലെന്നും പറഞ്ഞു. ആ കാര്യങ്ങളൊക്കെ പാര്‍വതി സമ്മതിച്ചു. അപ്പോഴാണ് പ്രൊഡക്ഷനില്‍ നിന്നു വിളിച്ചു പറയുന്നത് പാര്‍വതി അസിസ്റ്റന്റിനെ വല്ലതും കൂടെ കൂട്ടിയാല്‍ അതിന്റെ ചെലവ് കൂടി പാര്‍വതി തന്നെ വഹിക്കണമെന്ന്.
ഇക്കാര്യം ഞാന്‍ പാര്‍വതിയോട് മടിച്ചു മടിച്ചു പറഞ്ഞപ്പോള്‍ അവര്‍ അതിനുള്ള മറുപടിയായി ചോദിച്ചത് കഴിക്കാനുള്ള ഫുഡ് ഞാന്‍ കൊണ്ടു വരണോ? എന്നായിരുന്നു. ഞാന്‍ പറഞ്ഞ കാര്യത്തിന് മറുപടിയായി പരിഹാസരീതിയില്‍ ചോദിച്ചതാണത്. സിനിമയിലെ നായികയ്ക്ക് ഒരു ഗുജറാത്തി പെണ്‍കുട്ടിയുടെ ലുക്ക് ആവശ്യമായതിനാലാണ് മലയാളത്തില്‍ നിന്ന് നായികയെ നോക്കാതെ അന്യഭാഷയിലേക്ക് പോയത്’ എന്നും റാഫി പറയുന്നു.
കാലിഫോര്‍ണിയയിലാണ് പാര്‍വതി ജനിച്ചത്. 2004ല്‍ മിസ് ടീന്‍ ഇന്ത്യ ബേ സൗന്ദര്യമത്സരത്തില്‍ മില്‍ട്ടണ്‍ ഒന്നാമതെത്തി.
തെലുങ്ക്
ചിത്രമായ ‘വെണ്ണല’യായിരുന്നു കാലിഫോര്ണിയക്കാരിയുടെ ആദ്യ ചിത്രം.
പിന്നീട് ഏഴു തെലുങ്ക് ചിത്രങ്ങളിലും രണ്ടു മലയാള ചിത്രങ്ങളിലും പാര്‍വ്വതി
അഭിനയിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ
ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. യാത്രാ വിശേഷങ്ങളും
ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
നല്ലൊരു നര്‍ത്തകി കൂടിയായ താരം മികച്ച ഭരതനാട്യം നര്‍ത്തകി കൂടിയാണ്. 2013
ല്‍ ഷംസു ലാലാനിയെ വിവാഹം കഴിച്ച നടി പിന്നീട് സിനിമകളില്‍ നിന്ന്
പിന്‍വാങ്ങുകയായിരുന്നു. ലാലാനി ഗ്രൂപ്പിന്റെ ഓണറാണ് താരത്തിന്റെ
ഭര്‍ത്താവ്.
