Malayalam
‘എല്ലാവര്ക്കും ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം’…പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രനുമായി സംസാരിച്ച് മോഹന്‍ലാല്‍
‘എല്ലാവര്ക്കും ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം’…പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രനുമായി സംസാരിച്ച് മോഹന്‍ലാല്‍

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍. ആര്യയെ ഫോണില്‍ വിളിച്ചാണ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചത്. ‘എല്ലാവര്ക്കും ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം. അതിനെ മനോഹരമായ രീതിയില്‍ കൊണ്ടുപോവാന്‍ ആര്യയ്ക്ക് കഴിയട്ടെ. എല്ലാവിധ പിന്തുണയും ഉണ്ടാകും’ എന്നാണ് മോഹന്‍ലാല്‍ ആശംസിച്ചത്. ലാലേട്ടന്റെ വീടിന്റെ അടുത്താണ് തന്റെ വീടെന്നും കാണാമെന്നും ആര്യ മറുപടിയും നല്കി.
ആള് സെയിന്റ്സ് കോളേജിലെ ബി.എസ്.സി മാത്സ് വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ആര്യ.
തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയര്‍ സ്ഥാനത്തെക്ക് ഉയര്‍ത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന തീരുമാനത്തിലായിരുന്നു ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്. 2872 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെ പരാജയപ്പെടുത്തിയാണ് ആര്യ വിജയിച്ചത്.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...