Malayalam
പിങ്ക് ലെഹങ്കയില്‍ മനോഹരിയായി അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
പിങ്ക് ലെഹങ്കയില്‍ മനോഹരിയായി അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് അമല പോള്‍. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമായ അമലയ്ക്ക് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ അമലയ്ക്ക് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ അമല പങ്കുവച്ച പുത്തന്‍ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ചിത്രത്തില്‍ ബേബി പിങ്ക് നിറത്തിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി അമലയെ കാണാം. ലഹങ്ക യോടുള്ള നടിയുടെ ഇഷ്ടവും ആരാധകരോട് പങ്കുവയ്ക്കുന്നുണ്ട്.ഒരു എന്‍ഗേജ്മെന്റ് പരിപാടിയിലാണ് നടി ലഹങ്കയില്‍ പ്രത്യക്ഷപ്പെട്ടത്.
2009ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം നീലത്താമര യിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ അമല പോളിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും സജീവമാണ് താരം.
