Malayalam
ഗൗണുകളില്‍ സുന്ദരിയായി റിമി ടോമി; ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ലെന്ന് ആരാധകര്‍
ഗൗണുകളില്‍ സുന്ദരിയായി റിമി ടോമി; ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ലെന്ന് ആരാധകര്‍
അവതാരകയായും നടിയായും ഗായികയായും മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറ സാന്നിധ്യമായി നില്‍ക്കുന്ന താരമാണ് റിമി ടോമി. ലോക്ക് ഡൗണില്‍ ഗംഭീര മേക്കോവറുമായാണ് റിമി എത്തിയത്.
തടി കുറച്ച് എത്തിയ റിമിയുടെ ലുക്ക് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. വര്‍ക്കൗട്ട് വിഡീയോയും താരം പങ്കുവെച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായും എത്താറുണ്ട്. ഇപ്പോഴിതാ ഗൗണുകളില്‍ പ്രത്യക്ഷപ്പെട്ട റിമിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
പിങ്ക്, പിസ്താ ഗ്രീന്‍ നിറത്തിലുള്ള ഗൗണുകള്‍ ധരിച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ചു. ഗൗണിനൊപ്പം വലിയ കമ്മലുകളും ചോക്കറുമെല്ലാം റിമിയെ കൂടുതല്‍ സുന്ദരിയാക്കിയിട്ടുണ്ട്.
താരത്തിന്റെ ഹെയര്‍ സ്‌റ്റൈലും ഏറെ ശ്രദ്ധേയമായി. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ലെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
