Malayalam
ഭക്ഷ്യക്കിറ്റ് തട്ടിപ്പ് ആണ് ; രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിര്‍വഹിച്ചുവെന്ന് സുരേഷ് ഗോപി
ഭക്ഷ്യക്കിറ്റ് തട്ടിപ്പ് ആണ് ; രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിര്‍വഹിച്ചുവെന്ന് സുരേഷ് ഗോപി
Published on
സര്‍ക്കാര്‍ നല്കികൊണ്ടിരുന്ന അരിവിതരണ വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി രംഗത്ത്.
ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. സ്പ്രിംഗ്ലര്‍ കൊടിയ തട്ടിപ്പായിരുന്നുവെന്നും സ്പ്രിംഗ്ലര്ഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തിയെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു.
അതേസമയം, പ്രതിപക്ഷം കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നോ അത് തടയാന്‍ രമേശ് ചെന്നിത്തല ഇറങ്ങിയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും പറഞ്ഞു.
Continue Reading
You may also like...
Related Topics:Suresh Gopi
