Connect with us

‘ശരീരത്തെ കുറിച്ചുള്ള ഭയം മാറ്റിവെയ്ക്കാന്‍ എനിക്കും സാധിച്ചെങ്കില്‍’ ; വൈറലായി ഷോണ്‍ റോമിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Malayalam

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഷോണ്‍ റോമി. മാഡലിംഗ് രംഗത്തു നിന്നുമാണ് താരം അഭിനയത്തിലേയ്ക്ക് എത്തുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം ലൂസിഫര്‍ എന്ന ചിത്രത്തിലും താരം എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ റോമി തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. കമ്മട്ടിപ്പാടത്തില്‍ നാടന്‍ വേഷത്തിലെത്തിയ താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരന്നിരുന്നു.

ഇപ്പോഴിതാ റോമി പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തിരുവനന്തപുരത്തെ കോവളം കടത്തീരത്തെ പാറക്കെട്ടുകളില്‍ വച്ചെടുത്ത നിരവധി ചിത്രങ്ങളാണ് ഷോണ്‍ റോമി തന്റെ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗ്ലാമറസായ ഷോണിന്റെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലുള്ളത്. ഷോണിന്റെ ബോള്‍ഡ് ചിത്രങ്ങള്‍ കണ്ട് ‘ശരീരത്തെ കുറിച്ചുള്ള ഭയം മാറ്റിവെയ്ക്കാന്‍ എനിക്കും സാധിച്ചെങ്കിലെന്ന് ആശിക്കുന്നു’എന്നാണ് ഒരു പെണ്‍കുട്ടി കുറിച്ചിരിക്കുന്നത്.

ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ താന്‍ തന്റെ ഫേവറിറ്റ് നഗരമായ ബംഗളൂരുവില്‍ എത്തിച്ചേര്‍ന്നു എന്ന് പറഞ്ഞു കൊണ്ട് താരം വേറെ കുറച്ച് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

More in Malayalam

Trending